ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റ് അവതരിപ്പിച്ച് ഇൻഡസ്ഇൻഡ് ബാങ്ക്

Must Read

കൊച്ചി: ഇൻഡസ്ഇൻഡ് ബാങ്ക് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികൾക്കും സ്ഥാപനങ്ങൾക്കും സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഹരിത സ്ഥിര നിക്ഷേപം’ (ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റ്) അവതരിപ്പിച്ചു. ആഗോളതലത്തിൽ ഇത്തരമൊരു ലക്ഷ്യം മുന്നോട്ട് വെയ്ക്കുകയും അതിലൂടെ എസ്ഡിജിയെ ഒരു സാധാരണ സ്ഥിര നിക്ഷേപ ഉത്പന്നമായി സമന്വയിപ്പിക്കുകയും ചെയ്യുന്ന ചുരുക്കം ചില ബാങ്കുകളിൽ ഒന്നാണ് ഇൻഡസ്ഇൻഡ് ബാങ്ക്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റീട്ടെയിൽ ഇടപാടുകാർക്കും കോർപ്പറേറ്റ് ഇടപാടുകാർക്കും ഈ നിക്ഷേപ സൗകര്യം ലഭ്യമാകും. ബാങ്ക് ഈ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ഊർജ്ജ കാര്യക്ഷമത, പുനരുപയോഗ ഊർജ്ജം, ഹരിത ഗതാഗതം, സുസ്ഥിര ഭക്ഷണം, കൃഷി, വനം, മാലിന്യ സംസ്കരണം, ഹരിതഗൃഹ വാതകം കുറയ്ക്കൽ എന്നിവയുൾപ്പെടെ എസ്ഡിജി വിഭാഗത്തിൽപ്പെടുന്ന വിവിധ മേഖലകൾക്ക് ധനസഹായം നൽകാൻ ഉപയോഗിക്കും.

‘ഇൻഡസ്ഇൻഡ് ബാങ്ക് എല്ലായ്പ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർണ്ണായക മേഖലയാണ് സുസ്ഥിര ബാങ്കിങ്. വൃത്തിയുള്ളതും മെച്ചപ്പെട്ടതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാനുള്ള അവസരം ഇടപാടുകാർക്ക് നൽകുന്ന ഗ്രീൻ ഡെപ്പോസിറ്റുകൾ കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റിന്റെ അധിക ആനുകൂല്യത്തോടെ ഗ്രീൻ ഡെപ്പോസിറ്റിന് ആകർഷകമായ പലിശ നിരക്കാണ് ലഭ്യമാക്കുന്നത്. എല്ലാ വിധത്തിലും ഇത് ഒരു സാധാരണ ബാങ്ക് നിക്ഷേപത്തിന് സമാനമാണ്, എന്നാൽ അത് കൂടാതെ, നിക്ഷേപകർക്ക് ഒരു ‘ഗ്രീൻ’ സർട്ടിഫിക്കറ്റും സാമ്പത്തിക വർഷാവസാനം നിക്ഷേപ വരുമാനത്തിന്റെ ഉപയോഗം സംബന്ധിച്ച് അഷ്വറൻസ് സർട്ടിഫിക്കറ്റും നൽകും’ നിക്ഷേപ പദ്ധതി അവതരിപ്പിച്ചുകൊണ്ട് ഇൻഡസ്ഇൻഡ് ബാങ്ക് സിഎസ്ആർ സുസ്ഥിര ബാങ്കിങ് മേധാവി രൂപ സതീഷ് പറഞ്ഞു. ഗ്രീൻ ഡെപ്പോസിറ്റിനെ കുറിച്ച് കൂടുതൽ അറിയാൻ https://www.indusind.com/in/en/personal/deposits/green-fixed-deposits.html എന്ന ലിങ്ക് സന്ദർശിക്കുക.

Latest News

ഇന്ധന സെസില്‍ തിരിച്ചടി ! കേരളത്തിന് തിരിച്ചടിയാകുമെന്ന് ഇ.പി. ജയരാജന്‍ .ബജറ്റിലെ നിര്‍ദേശം മാത്രമെന്ന് ഗോവിന്ദൻ. വിഭിന്ന അഭിപ്രായവുമായി നേതാക്കൾ. സ്വയം കുഴികുത്തി സിപിഎം !

തിരുവനന്തപുരം : ബഡ്ജറ്റിൽ സ്വയം കുഴി കുത്തി സിപിഎം .ബഡ്ജറ്റ് സിപിഎമ്മിനും ഇടതുപക്ഷത്തിനും കനത്ത പ്രഹരം ആയിരിക്കുകയാണ് ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിപിഎമ്മും...

More Articles Like This