കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനായി ബെംഗളൂരുവില്‍ എത്തിയ തന്നെയും എം.എം. ഹസ്സനെയും ബെന്നി ബെഹ്നാനെയും കാണാന്‍, അദ്ദേഹത്തിന്റെ കുടുംബം അനുവദിച്ചില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന ഓഡിയോ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ പുറത്തുവന്നു. അത് നമ്മുടെ വിജയന്‍ പറ്റിച്ച പണിയാണ് എന്നാണ് പറയുന്നത്. ആരാണ് ആ വിജയന്‍? അത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണോ? കോട്ടയം ജില്ലയിലുള്ള പഞ്ചായത്ത് പ്രസിഡന്റ് പദവിയിലൊക്കെ ഇരുന്ന കോണ്‍ഗ്രസ് നേതാവ് വിജയ കുമാര്‍ ആണ് ആ വിജയന്‍. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം? കോണ്‍ഗ്രസ് സൃഷ്ടിച്ച പ്രചാരണമാണ് ഓഡിയോ ക്ലിപ്പ് വിവാദം’- ജെയ്ക് സി തോമസ് പറഞ്ഞു.