മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ് സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തും.
യുവജനക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം, എസ്‌എഫ്‌ഐ മുന്‍ പ്രസിഡന്റ് വി.പി.സാനു, പാലോളി വത്സന്‍ എന്നിവരും പട്ടികയിലുണ്ട്. മന്ത്രി. ആര്‍. ബിന്ദു സമിതിയില്‍ ക്ഷണിതാവാകും.
മുന്‍ മന്ത്രി ജി സുധാകരന്‍ അടക്കം 13 പേരെ ഒഴിവാക്കിയുള്ള പാനലാണ് തയ്യാറായിരിക്കുന്നത്. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരന്‍ നേരത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. നിലവിലെ സംസ്ഥാന സമിതി പുതിയ പാനലിന് അംഗീകാരം നല്‍കി. ഇനി പാനല്‍ പ്രതിനിധികള്‍ക്ക് മുന്നാകെ അവതരിപ്പിക്കും. പുതിയ സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ആനത്തലവട്ടം ആനന്ദന്‍, കെ.ജെ തോമസ്, വൈക്കം വിശ്വന്‍, പി.കരുണാകരന്‍ എന്നിവരും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.