അങ്ങനെയൊന്നും കിട്ടുന്ന ഒരു ചരക്കല്ല ഇത്!എന്നെ ഞാൻ വില്പനക്ക് ഇതുവരെ വെച്ചിട്ടില്ല,ഇപ്പോ കിട്ടും, ഇപ്പോ കിട്ടും” എന്ന് ആർത്തിയോടെ ഓടിപ്പാഞ്ഞു കിതച്ചു വരുന്നവരോട് ഒന്നേ പറയാനുള്ളൂ, എന്റെ സ്വയം സംരംഭമായ ഞാൻ തന്നെയുണ്ടാക്കിയ പ്രോഡക്ട്സ് മാത്രമാണ് വില്പനക്ക് വെച്ചിരിക്കുന്നത്- ജോമോൾ ജോസഫ്

Must Read

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫ്. പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറുപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്,എന്നെ സ്നേഹിക്കുന്നവരോടാണ്..(അതോടൊപ്പം #ഇപ്പോ_കിട്ടും എന്ന് കരുതുന്ന ചില കുൽസിതക്കാരോടും)നിരവധി പേരുടെ മെസ്സേജുകൾ മെസ്സഞ്ചറിലും വാട്സ്ആപ്പിലും വരുന്നുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്പർ പബ്ലിക് ആയി ഇട്ടതു കൊണ്ട് പലരും പരിചയപ്പെടാനായി നേരിട്ട് വിളിക്കുന്നുമുണ്ട്..കഴിയുന്നത്ര കോളുകൾ എടുക്കുകയും സമയമുള്ളപ്പോൾ സംസാരിക്കുകയും, കഴിയുന്നത്ര മെസ്സേജുകൾക്ക് മറുപടി കൊടുക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ..നിങ്ങളൊക്കെ എന്നോടുള്ള സ്നേഹം കൊണ്ടാണ് മെസേജ് അയക്കുന്നത് എന്നെനിക്കറിയാം. നിങ്ങളുടെ സ്നേഹത്തിന് വളരെയധികം കടപ്പാടുമുണ്ട്..എന്നാൽ, എന്നെ സ്നേഹിക്കുന്നവർ എന്നെക്കുറിച്ചുള്ള ചില കാര്യങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

ഞാൻ രണ്ട് കുട്ടികളുടെ അമ്മയാണ്, ആദി രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു, ആമിക്ക് രണ്ട് വയസ്സാണ്. രാവിലെ എണീറ്റാൽ രാത്രി കിടക്കുന്നത് വരെ എന്തൊക്കെ പണികൾ ഒരു വീട്ടമ്മക്ക് ഉണ്ടാകും എന്നത് പലർക്കും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്. അതോടൊപ്പം തന്നെ ബിസിനസ്‌ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്യുന്നത്. ഫുഡ് ഐറ്റംസ് ഉണ്ടാക്കുന്നതിനുള്ള റോ മെറ്റീരിയൽസ് നേരിട്ട് പോയി ശേഖരിക്കുന്നത് മുതൽ, ഫുഡ് ഐറ്റംസ് ഉണ്ടാക്കുന്നതും, ഓർഡറുകൾ എടുക്കുന്നതും, അവ പാക്ക് ചെയ്ത് അയക്കുന്നതും വരെ ഞാൻ തന്നെയാണ് ചെയ്യുന്നത്.

ഇതൊക്കെ കൂടാതെ മുയൽ ഫാമും, കെന്നലും, നാടൻ കോഴി താറാവ് ഫാമും, ഫങ്‌ഷനുകൾക്ക് ബൾക് ആയി കോഴി ഇറച്ചിയുടെ സപ്ലൈയും ഒക്കെ ഇവിടെയും ചെയ്യുന്നുണ്ട്. ഫാമും, കൃഷിയും ഇതിനു പുറമെ.. ഇത്രയും ജോലികൾ കൂടി നിരവധി ഉത്തരവാദിത്തങ്ങൾ ഉള്ള ഒരു വീട്ടമ്മതന്നെ ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ എത്രമാത്രം തിരക്കിലായിരിക്കും ഞാൻ എന്ന് നിങ്ങൾക്ക് ചിന്തിക്കാനും ഉൾക്കൊള്ളാനും കഴിയുന്നുണ്ടോ? അത് കൂടാതെ ഇവിടെ പലപ്പോളും പല വിഷയങ്ങൾ പോസ്റ്റുകൾ ആയി എഴുതുകയും,

അവക്ക് വരുന്ന കമന്റുകൾക്ക് കഴിയുന്നത്ര മറുപടി നൽകാനും ഞാൻ സമയം കണ്ടെത്താറുമുണ്ട്. അതിനിടയിൽ ബിസിനസ്സ് കസ്റ്റമർ കെയർ നമ്പറിൽ ഓരോ മെസ്സേജ് വരുമ്പോളും ബിസിനസ്‌ ക്വറീസ് ആണെന്ന് കരുതി ഓടി വന്ന് നോക്കുമ്പോൾ മഴയുണ്ടോ, ഫുഡ് കഴിച്ചോ എന്നൊക്കെ കുറെ ആളുകളുടെ കുശലന്വേഷണ മെസ്സേജുകൾ വന്ന് കിടക്കുന്നത് കാണുമ്പോൾ അത് കാണുന്ന ഞാൻ എത്രത്തോളം ഇറിറ്റേറ്റഡ് ആകും? ഞാൻ വലിയ ആളായതുകൊണ്ടല്ല,

സാധാരണക്കാരിയായ ഒരു വീട്ടമ്മ ആയതുകൊണ്ടും, ഞാനൊരു സാധാരണക്കാരി ആയതുകൊണ്ടും 24 മണിക്കൂർ തികയാത്ത അവസ്ഥയിലാണ് എന്റെ ഓരോ ദിവസങ്ങളും.. അതുകൊണ്ട് എന്നെ സ്നേഹിക്കുന്ന എല്ലാവരും സഹകരിക്കണം.. ആരോടും വിരോധമുള്ളത് കൊണ്ട് പറയുന്നതല്ല, ബയോയിൽ കൊടുത്തിരിക്കുന്ന നമ്പർ ബിസിനസ്‌ ആവശ്യങ്ങൾക്കായുള്ള കസ്റ്റമർ കെയർ നമ്പർ ആണ്. അതിൽ വെറുതെയുള്ളതും ബിസിനസ്സ് സംബന്ധമാല്ലാത്തതും ആയി നിരന്തരം മെസ്സേജുകൾ അയക്കുന്നത് ഒഴിവാക്കാൻ എന്നെ സ്നേഹിക്കുന്നവർ ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്.

അത്യാവശ്യ കാര്യങ്ങൾക്ക് മെസ്സേജ് ആകാം കേട്ടോ നിങ്ങളുടെ സ്നേഹം കണ്ടില്ലെന്നു നടക്കുന്നതല്ല, എന്റെ അവസ്ഥകൾ കൊണ്ട് മാത്രമാണ്. നിങ്ങളുടെ ആരുടേയും കുഴപ്പം കൊണ്ടല്ല, എന്റെ തിരക്കുകൾ കൊണ്ട് മാത്രമാണ് ഇങ്ങനെ പറയേണ്ടി വന്നത്. ദേഷ്യപ്പെട്ടതല്ല,സ്നേഹപൂർവ്വം പറഞ്ഞതാണ്ജോമോൾ ജോസഫ്
Note : എന്റെ ചില ഫോട്ടോകൾ ചില കുൽസിത ഗ്രൂപ്പുകളിലേക്ക് ചില ആളുകൾ കൊണ്ടുചെന്നിട്ട്, അത് കണ്ട് ഒരു കാര്യവുമില്ലാതെ ആവേശം കേറി അവിടെ കുൽസിതത്തിനായി വന്ന ആളുകളിൽ ചിലർ ഇവിടെ വരികയും,

ഓപ്പൺ റിലേഷൻഷിപ് എന്ന എന്റെ സ്റ്റാറ്റസ് കാണുകയും, അതോടൊപ്പം തന്നെ എന്റെ നമ്പർ കൂടി ഇവിടെയും നിന്നും കിട്ടുമ്പോൾ തന്നെ, മനസ്സിൽ ലഡ്ഡു പൊട്ടി ആ നമ്പറിലേക്ക് “ഇപ്പോ കിട്ടും, ഇപ്പോ കിട്ടും” എന്ന ആർത്തിയോടെ ഓടിപ്പാഞ്ഞു കിതച്ചു വന്ന് കയറുന്നതും ഇടക്ക് സംഭവിക്കുന്നുണ്ട്.അത്തരം കുൽസിതക്കാരോട് ഒന്നേ പറയാനുള്ളൂ, അങ്ങനെയൊന്നും കിട്ടുന്ന ഒരു #ചരക്കല്ല ഇത്. ഞാൻ എന്റെ സ്വയം സംരംഭമായ #homemade_yummies നായി ഞാൻ തന്നെയുണ്ടാക്കിയ പ്രോഡക്ട്സ് മാത്രമാണ് വില്പനക്ക് വെച്ചിരിക്കുന്നത്,

എന്നെ ഞാൻ വില്പനക്ക് ഇതുവരെ വെച്ചിട്ടില്ല എന്നത് അത്തരം ആളുകളോട് പറയാനായി കൂടെ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്..Note 2: എന്നെ നിങ്ങൾക്കിഷ്ടപ്പെട്ടു എന്നതോ, നിങ്ങൾക്ക് എന്നോട് സെക്ഷ്വൽ അട്രാക്ഷൻ തോന്നിയോ എന്നതൊന്നും എന്റെ വിഷയമേയല്ല. എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടോ, എനിക്ക് നിങ്ങളോട് സെക്ഷ്വൽ അട്രാക്ഷൻ തോന്നിയോ എന്നതൊക്കെ മാത്രമാണ് എന്നെ ബാധിക്കുന്ന കാര്യങ്ങൾ. അല്ലാതെ നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ എന്നോട് തോന്നി എന്ന് കരുതി ഞാനെന്നാ ചെയ്യനാന്നേ അങ്ങനെ വരുന്നവരോട് ഓപ്പണായി കാര്യം പറഞ്ഞു തിരിച്ചയക്കാറുണ്ട്

പിന്നെയും ശല്യം ചെയ്യുന്ന ചിലരുണ്ട്. അത്തരം ആളുകളെ കായീകപരമായും നിയമപരമായും ഞാൻ നേരിടില്ല എന്നും ഞാൻ എന്റേതായ രീതിയിൽ നേരിടും എന്നും കൂടി ഓർമിപ്പിക്കട്ടെ..ഉപദേശം : സൗഹൃദവും റിലേഷൻഷിപ്പുകളും സെക്ഷ്വൽ റിലേഷനുകളും ഉണ്ടാക്കിയെടുക്കാൻ പെടാപ്പാട് പെടേണ്ടതില്ല, അതെല്ലാം സ്വയം രൂപപ്പെടേണ്ടതാണ്. എങ്ങനെ ഒരു പെണ്ണിനെ അപ്രോച്ച് ചെയ്യണം, എങ്ങനെ കൺവിൻസ് ചെയ്യാം എന്നതിന്റെയൊക്കെ ബേസിക്സ് വൈകാതെ വിശദമായി എഴുതാം.. അടിക്കുറിപ്പ് : മുകളിൽ പറഞ്ഞ പണികളെടുത്താണ് ഞാൻ പണം ഉണ്ടാക്കുന്നത്, അല്ലാതെ ചില ആളുകൾ കരുതുന്ന ആ #പണി എനിക്കില്ല

 

Latest News

ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകും.യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേയ്ക്ക്; പൊന്നാനിയിൽ സമദാനി

തിരുവനന്തപുരം:യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല.16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കും .മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും.അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും.അതിനു അടുത്ത്...

More Articles Like This