ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല.

Must Read

ന്യൂഡല്‍ഹി: ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ നാളെ നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല. ജനുവരി 22-ലെ പ്രാണ പ്രതിഷ്ഠ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതിന് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്റെയും നടത്തിപ്പിന്റെയും ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് നദ്ദ കഴിഞ്ഞ ദിവസം നന്ദി പറഞ്ഞിരുന്നു.ഡല്‍ഹിയിലുള്ള ജണ്ടേവാലന്‍ ക്ഷേത്രത്തില്‍ നിന്നായിരിക്കും ജെ പി നദ്ദ ചടങ്ങ് വീക്ഷിക്കുക.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

500 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് മഹത്തായ ക്ഷേത്രം പണിയുന്നതെന്നും ജനുവരി 22ന് ശേഷം കുടുംബത്തോടൊപ്പം ദര്‍ശനത്തിനായി ക്ഷേത്രം സന്ദര്‍ശിക്കുമെന്നും നദ്ദ വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്നാഥ് സിംഗും ഉള്‍പ്പെടെ നിരവധി ബി ജെ പി നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമുള്ള പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജനുവരി 22 ന് ശേഷം ക്ഷേത്രദര്‍ശനം നടത്തണമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ നിര്‍ദേശം.

ഈ സാഹചര്യത്തില്‍ ഭരണകക്ഷി നേതാക്കള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചടങ്ങ് വീക്ഷിക്കാനാണ് സാധ്യത. ട്രസ്റ്റ് എല്ലാ പ്രധാന പാര്‍ട്ടികളുടെയും പ്രധാന നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട മിക്ക പ്രതിപക്ഷ നേതാക്കളും അതില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്. പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബി ജെ പി-ആര്‍ എസ് എസ് പരിപാടിയാണ് എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്.

അതേസമയം പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശനമായ ആചാരങ്ങളും വ്രതങ്ങളും പാലിക്കുകയാണ്. 11 ദിവസം തുടരുന്ന വ്രതത്തില്‍ ധ്യാനവും മനസും ശരീരവും ശുദ്ധീകരിക്കലും ഉള്ളി, വെളുത്തുള്ളി എന്നിങ്ങനെയുള്ള പല വസ്തുക്കളും ഒഴിവാക്കുന്ന ‘സാത്വിക്’ ഭക്ഷണവും ആണ് മോദി തന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പുതപ്പ് മാത്രം പുതച്ച് തറിയിലാണ് അദ്ദേഹം കിടക്കുന്നത് എന്നും തേങ്ങാ വെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിക്കുന്നതെന്നുമാണ് അദ്ദേഹത്തോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ജനുവരി 12 മുതലാണ് പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള പൂജാരിമാരുടെ സംഘമാണ് പ്രാണ്‍ പ്രതിഷ്ഠയുടെ പ്രധാന ചടങ്ങുകള്‍ നിര്‍വഹിക്കുക.

Latest News

മാസപ്പടിയിൽ വീണ വിജയൻ പ്രതി! സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി.10 വർഷം തടവ് കിട്ടുന്ന കുറ്റം.കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ കുറ്റവിചാരണ നേരിടണം.പിണറായിക്കും കനത്ത തിരിച്ചടി...

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം.എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര...

More Articles Like This