ഡബ്ലിൻ : അയർലണ്ടിൽ വാട്ടര്ഫോർഡിൽ മലയാളി ജൂഡ് സെബാസ്റ്റ്യന്‍ പടയാറ്റിയെ (38 ) മരിച്ച നിലയിൽ കണ്ടെത്തി .അങ്കമാലി സ്വദേശിയായ ജൂഡ് സെബാസ്ററ്യനെ തിങ്കളാഴ്ച്ച വൈകിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജൂഡ് സെബാസ്റ്റ്യന്റെ ഭാര്യയും മക്കളും വീട്ടിൽ ഇല്ലായിരുന്നു .അവർ കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് അവധിക്ക് പോയിരുന്നു.
നാട്ടില്‍ എത്തിയ ശേഷം ,ഭാര്യ പല തവണ ജൂഡിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാത്തതിനാല്‍ സുഹൃത്തുക്കൾ വീട്ടിൽ പോയി അന്വോഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത് . ഗാര്‍ഡയെ അറിയിച്ചിതിനനുസരിച്ച് ഗാർഡ തുടർ നടപടികൾ സ്വീകരിച്ച് വരുന്നു .
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഭാര്യ ഫ്രാന്‍സീന ഫ്രാന്‍സീസ് (കൊല്ലം ) വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. മക്കള്‍ ആന്റു ജൂഡ് പടയാറ്റി (മൂന്ന് വയസ് ) എലീശ ജൂഡ് പടയാറ്റി (രണ്ട് വയസ് )സിഗ്നാ കെയര്‍ നഴ്സിംഗ് ഹോമിലെ ജീവനക്കാരനായിരുന്ന ജൂഡ് , ഇടതു സംഘടനയായ ക്രാന്തിയുടെ പ്രവർത്തകനും ,വാട്ടര്‍ഫോര്‍ഡിലെ മലയാളി കൂട്ടായ്മകളുമായും സഹകരിച്ച് പ്രവർത്തിച്ചിരുന്നു .സംസ്കാരം പിന്നീട് കേരളത്തിൽ .