ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്; പിണറായി വിജയന്‍ ഖജനാവില്‍ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങള്‍ കണക്ക് പറയിച്ചിരിക്കും; കെ സുധാകരന്‍

Must Read

തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയില്‍ കോടതി അനുമതി ഇല്ലാതെ കരാറുകാര്‍ക്ക് പണം നല്‍കരുതെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട സി പി എം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ ഐ ക്യാമറ അഴിമതിയില്‍ ഇന്ന് കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളെന്ന് സുധാകരന്‍ പറഞ്ഞു. ഈ ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്. പിണറായി വിജയന്‍ ഖജനാവില്‍ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങള്‍ കണക്ക് പറയിച്ചിരിക്കും- സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട സി.പി.എം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ ഐ ക്യാമറ അഴിമതിയില്‍ ഇന്ന് കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ .
അഴിമതി ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്തു നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കൈയ്യോടെ പിടിച്ചതെന്നും കോടതിക്ക് മനസ്സിലായിട്ടുണ്ട്.
അഴിമതികളുടെ വിളനിലമായി ഏഴുവര്‍ഷങ്ങള്‍ കൊണ്ട് പിണറായി വിജയന്‍ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഈ അഴിമതിയും അന്വേഷിച്ചാല്‍ പിണറായി വിജയനിലും കുടുംബത്തിലും ചെന്ന് നില്‍ക്കാന്‍ തന്നെയാണ് സാധ്യത. കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേരള മുഖ്യമന്ത്രി .
ഈ ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്. പിണറായി വിജയന്‍ ഖജനാവില്‍ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങള്‍ കണക്ക് പറയിച്ചിരിക്കും.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This