രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ കെ സുരേന്ദ്രൻ ! രാഹുൽ ഗാന്ധി വയനാട്ടിൽ വരുന്നത് രണ്ട് പൊറോട്ട കഴിച്ച് തിരിച്ച് പോകാൻ ! വയനാട്ടിൽ രാഹുൽ ഗാന്ധി വന്നതിനേക്കാൾ ആന വന്നിട്ടുണ്ടെന്ന് – കെ സുരേന്ദ്രൻ

Must Read

കോഴിക്കോട്: രാഹുൽ ഗാന്ധി വന്ന് , രണ്ട് പൊറോട്ട കഴിച്ച ശേഷം തിരിച്ചുപോകുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി വന്നതിനേക്കാൾ ആന വന്നിട്ടുണ്ടെന്ന് കടുത്ത പരിഹാസവുമായി ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ.രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ വയനാട്ടിൽ കെ സുരേന്ദ്രൻ എത്തിയിരിക്കയാണ . വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഇതോടെ വയനാട് ശരിക്കും വിഐപി മണ്ഡലമായി മാറി. രാഹുല്‍ ഗാന്ധിയും ആനി രാജയും കെ സുരേന്ദ്രനുമാകും കളത്തില്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രന്‍ എത്തിയതോടെ മല്‍സരം രസകരമാകുമെന്ന് ഉറപ്പായി. എല്‍ഡിഎഫിന് വേണ്ടി സിപിഐ നേതാവ് ആനി രാജ ആദ്യമെത്തിയ മണ്ഡലത്തില്‍ അല്‍പ്പം സംശയം ജനിപ്പിച്ച ശേഷം യുഡിഎഫിന് വേണ്ടി രാഹുല്‍ ഗാന്ധിയും കച്ചകെട്ടി. രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരം കടുപ്പിക്കണമെന്ന ബിജെപിയുടെ ലക്ഷ്യമാണ് കെ സുരേന്ദ്രനെ ഇറക്കാന്‍ കാരണം.

നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മല്‍സരിച്ച് പരിചയമുള്ള കെ സുരേന്ദ്രന് ഇന്നുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് ക്യാംപ് ഇതുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഇറക്കി സോഷ്യല്‍ മീഡിയയില്‍ രംഗം കൊഴുപ്പിക്കുന്നുണ്ട്. എന്നാല്‍ നരേന്ദ്ര മോദി, ജെപി നദ്ദ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് അപ്രതീക്ഷിതമായി കെ സുരേന്ദ്രന്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായിരിക്കുന്നത്.

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ത്ത് 2009ലാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ചത്. 40 ശതമാനത്തോളം ന്യൂനപക്ഷ വോട്ടര്‍മാരുള്ള മണ്ഡലം 2009ലും 2014ലും കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിനെ ജയിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗ ശേഷം ടി സിദ്ദിഖിന്റെ പേര് ഉയര്‍ന്ന് കേട്ടെങ്കിലും 2019ല്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ വയനാട് 10 വയസില്‍ തന്നെ വിഐപി മണ്ഡലമായി.

2019ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ച മണ്ഡലമാണ് വയനാട്. 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. നരേന്ദ്ര മോദി സര്‍ക്കാരിനെ വീഴ്ത്തി യുപിഎ ഭരണത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമുള്ള പ്രചാരണമായിരുന്നു അന്ന്. ഈ പ്രചാരണം തന്നെയാണ് രാഹുല്‍ ഗാന്ധിക്കും കേരളത്തിലുടനീളം കോണ്‍ഗ്രസിനും ഗുണമായത്. പക്ഷേ, ദേശീയതലത്തില്‍ സംഭവിച്ചത് മറിച്ചാണ്. 2009ല്‍ ഷാനവാസിന്റെ ഭൂരിപക്ഷം 1.53 ലക്ഷമായിരുന്നു. 2014ല്‍ ഭൂരിപക്ഷം 20000 ആയി കുറഞ്ഞു. അന്ന് സിപിഐക്ക് വേണ്ടി മല്‍സരിച്ച സത്യന്‍ മൊകേരി 3.56 ലക്ഷം വോട്ട് നേടി. 2019ല്‍ സിപിഐ സ്ഥാനാര്‍ഥി പിപി സുനീറിന് 2.74 ലക്ഷം വോട്ടായി കുറഞ്ഞു. ഇത് രാഹുല്‍ ഗാന്ധിക്ക് നേട്ടമായി. ഇത്തവണ ജയിക്കാന്‍ തന്നെ എത്തിയതാണെന്ന് ആനി രാജ പറയുന്നു. അതായത്, ഇടതുവോട്ടുകള്‍ രാഹുല്‍ ഗാന്ധിക്ക് പോകില്ലെന്ന് ചുരുക്കം. രാഹുല്‍ ഗാന്ധിക്ക് ജയം ഉറപ്പുള്ള മണ്ഡലമാണെങ്കിലും വലിയ തോതില്‍ വോട്ട് കുറഞ്ഞാല്‍ തോല്‍ക്കുന്നതിന് സമാനമാണ്. വോട്ട് കുറയാതെ നോക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. ആനി രാജയുടെ പ്രകടനം മികച്ചതായാല്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് കുറയും. ദേശീയ തലത്തില്‍ ബിജെപിക്ക് ഇതൊരു ആയുധമാകുകയും ചെയ്യും. അതേസമയം, കെ സുരേന്ദ്രന്റെ കാര്യം മറിച്ചാണ്…

2009ല്‍ ബിജെപിക്ക് വേണ്ടി സി വാസുദേവന്‍ മാസ്റ്റര്‍ നേടിയത് വെറും 31000 വോട്ടാണ്. 2014ല്‍ രശ്മില്‍നാഥ് 80000 ആക്കി ഉയര്‍ത്തി. 2019ല്‍ എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിച്ചപ്പോള്‍ വോട്ട് 78000ത്തിലേക്ക് ഇടിഞ്ഞു. ഇവിടേക്കാണ് കെ സുരേന്ദ്രന്‍ വന്നിരിക്കുന്നത്. ഒരു ലക്ഷത്തിലധികം വോട്ട് നേടിയില്ലെങ്കില്‍ സുരേന്ദ്രന്‍ നാണം കെടും. തോല്‍ക്കാന്‍ വേണ്ടി മല്‍സരിക്കുന്ന നേതാവ് എന്ന എതിരാളികളുടെ പ്രചാരണത്തിന് ബലംകിട്ടും. ഈ ഗൗരവം കണക്കിലെടുത്ത് നരേന്ദ്ര മോദിയെ പ്രചാരണത്തിനിറക്കി രംഗം കൊഴുപ്പിക്കാനും ബിജെപി ക്യാംപില്‍ ആലോചനയുണ്ട്.

വയനാട്ടില്‍ എപി അബ്ദുള്ളക്കുട്ടിയെ ബിജെപി സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ കെ സുരേന്ദ്രന്‍ എത്തുന്നതോടെ രാഹുല്‍ ഗാന്ധിക്കെതിരായ നീക്കങ്ങളില്‍ ബിജെപി ഒട്ടും പിന്നോട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്. കെ സുരേന്ദ്രന്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മല്‍സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് നേടിയിരുന്നു കെ സുരേന്ദ്രന്‍. ശബരിമല വിഷയം പ്രചാരണ ആയുധമായിരുന്ന കാലത്തായിരുന്നു അത്. എന്നാല്‍ ബിജെപിക്ക് തീരെ വോട്ട് കുറവുള്ള മണ്ഡലമാണ് വയനാട്. ഇവിടെ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഈസി വിജയം ഉറപ്പിച്ചിരിക്കുന്ന കോണ്‍ഗ്രസിന് മുന്നില്‍ മല്‍സരിച്ച് കരുത്ത് കാട്ടാനാണ് ബിജെപിയുടെ തീരുമാനം.

ആലത്തൂരില്‍ ടിഎന്‍ സരസുവാണ് ബിജെപി സ്ഥാനാര്‍ഥി എന്നതും എടുത്തു പറയണം. പാലക്കാട് വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പലായ ഇവര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ സമരം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. രമ്യ ഹരിദാസും കെ രാധാകൃഷ്ണനും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണിത്. എറണാകുളത്ത് മേജര്‍ രവി ബിജെപി സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് വരെയുള്ള വാര്‍ത്തകള്‍. ആദ്യം മടിച്ച് നിന്നിരുന്ന മേജര്‍ രവി പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന നിലപാടിലേക്ക് എത്തിയിരുന്നു. പക്ഷേ, കെഎസ് രാധാകൃഷ്ണനാണ് നറുക്ക് വീണിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരെ മല്‍സരിച്ചിരുന്നു രാധാകൃഷ്ണന്‍.

 

Latest News

പാറശാല ഷാരോൺ വധക്കേസിൽ നാളെ വിധി..ഗ്രീഷ്മ കാമുകൻ ഷാരോണ്‍ രാജിനെ വീട്ടിലേക്കു ക്ഷണിച്ച് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി.വിഷലിപ്ത പ്രണയത്തിൽ നാളെ വിധി എന്തായിരിക്കും ?

തിരുവനന്തപുരം :പ്രണയത്തിൽ വിഷം ചാലിച്ച കൊലപാതകം ! നെയ്യാറ്റിന്‍കര സ്വദേശിയായ ഷാരോണ്‍ രാജ് എന്ന ചെറുപ്പക്കാരന്റെ ജീവനെടുത്തതു കാമുകി തന്നെ . പാറശാല ഷാരോൺ വധക്കേസിൽ...

More Articles Like This