അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.  

Must Read

ന്യൂയോർക്ക് :  പ്രശസ്ത  കലാകാരൻ കലാഭവൻ ജയൻ  അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന “മിമിക്സ് വൺമാൻ ഷോ” യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ  ഓർലാന്റോയിലെ ഫൊക്കാന ദേശീയ  കൺവൻഷൻ, വാഷിങ്ങ്ടൺ ഡിസിയിൽ നടന്ന ശ്രീനാരായണ ഗ്ലോബൽ കൺവെൻഷൻ,ന്യൂയോർക്ക്  ഇന്ത്യൻ കാത്തലിൿ അസോസിയേഷൻ പ്രോഗ്രാം,  ചിക്കാഗോ വേൾഡ് മലയാളി കൌൺസിൽ സംഘടിപ്പിച്ച കലാസന്ധ്യ, ന്യൂയോർക്ക് സെന്റ് തോമസ് സ് സീറോ മലബാർ ചർച്ച് തുടങ്ങിയ വേദികളിൽ കലാഭവൻ ജയൻ വിജയകരമായി പ്രോഗ്രാം അവതരിപ്പിച്ച് കഴിഞ്ഞു

ഇന്ന് ഓഗസ്റ്റ് 13ന് ശനിയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഫോമ എംബയർ റീജിണൽ ഫാമിലി കൺവെൻഷനായ “പൂരം “പ്രോഗ്രാമിൽ മിമിക്സ് വൺമാൻഷോ അരങ്ങേറും.
മിമിക്സിനൊപ്പം  നാടൻപാട്ടും, സിനിമാ ഗാനങ്ങളും,സമകാലിക വിഷയങ്ങളുടെ നർമ്മാവിഷ്കാരമായ ചാക്യാർകൂത്തും ഉൾപെടുത്തി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ്  പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.

കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് അമൃത ചാനൽ എക്സലന്റ് അവാർഡ് (Funs upon a Time) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട് ചലച്ചിത്ര രംഗത്തെ അതുല്ല്യ പ്രതിഭ  കലാഭവൻ മണിയോടൊത്ത് അദ്ദേഹത്തിന്റെ കലാരംഗത്തെ തുടക്കകാലം മുതൽ ദീർഘനാൾ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവൻ ജയൻ ജഗതി ശ്രീകുമാർ,ഇന്നസെന്റ് സലിംകുമാർ, എൻ.എഫ്. വർഗ്ഗീസ്,ദിലീപ്,നാദിർഷ,ഹരിശ്രീ അശോകൻ,സാജു കൊടിയൻ, അബി തുടങ്ങി ഓട്ടേറെ പ്രമുഖർക്കൊപ്പം വേദികളിൽ പങ്കെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ,കൈരളി,ഫ്ലവേഴ്സ് കോമഡി ഉത്സവം, അമൃത ചാനലുകളിൽ ശ്രദ്ധയമായ പരിപാടികൾ  അവരിപ്പിച്ചിട്ടുണ്ട്.

കലാപ്രവർത്തങ്ങളോടൊപ്പം നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. ജയൻ. രണ്ട് വർഷകാലം കോവിഡിന്റെ  കാലഘട്ടത്തിൽ ഏറെ ബുദ്ധിമുട്ടിലായ കലാകാരന്മാർ ഉൾപ്പെടെയുള്ള  നിരവധിയാളുകൾക്ക് സഹായമായി കലാഭവൻ ജയന്റെ നേതൃത്വത്തിലുളള  ‘തരംഗ് ചാലക്കുടി’ എന്ന സംഘടന വഴി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി. അതിനായി സഹായ ഹസ്തമായ് വന്ന സ്വദേശത്തുളളവരും  അമ്മേരിക്കൻ മലയാളികളേയും പ്രത്യേകം  നന്ദിയോടെ സ്മരിക്കുന്നുവെന്ന് കലാഭവൻ ജയൻ പറഞ്ഞു .

ഒക്ടോബർ 13 വരെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കും.

കലാഭവൻ ജയനുമായി ബന്ധപെടേണ്ട നമ്പരുകൾ

516 928 9389, 516 270 2726
91 9846142666 (വാട്സ്ആപ്പ്)

റിപ്പോർട്ട് : ജീമോൻ റാന്നി

Latest News

ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി ഋതു കൊടും ക്രിമിനൽ!!. ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ, അടിയന്തര ശസ്ത്രക്രിയക്കായി ധനസമാഹരണം.പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ്. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു....

More Articles Like This