പ്രശ്നങ്ങൾ സംസാരിച്ച് തീർക്കു , സൗരവ് – കോഹ്ലി വിഷയത്തിൽ പ്രതികരണവുമായി കപിൽ ദേവ്

Must Read

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിരാട് കോലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കപിൽ ദേവ്. പ്രശ്ന പരിഹാരത്തിനായി ഇരുവരും മനസ്സു തുറന്ന് സംസാരിക്കണമെന്നും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ക്യാപ്റ്റന്‍സിയുടെ തുടക്കത്തില്‍ നമ്മള്‍ ആവശ്യപ്പെടുന്ന ടീമിനെ തന്നെ ലഭിക്കും. എന്നാല്‍ പിന്നീട് അങ്ങനെയാകണമെന്നില്ല. അതിന്റെ പേരില്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കരുത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോലി രാജിവെച്ചത് അങ്ങനെയൊരു കാരണത്താലാണെങ്കില്‍ എന്താണ് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല എന്ന് കപിൽ ദേവ് പറഞ്ഞു. അദ്ദേഹം മനോഹരമായി കളിക്കുന്ന താരമായിരുന്നു. ടെസ്റ്റില്‍ ഇനിയും കളിച്ച് റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് എനിക്ക് കാണണമെന്നും കപില്‍ പറയുന്നു.

ടെസ്റ്റ് ക്യാപ്റ്റന്‍സി രാജിവെച്ച കോലിയുടെ തീരുമാനത്തെ നമ്മള്‍ ബഹുമാനിക്കണം. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മറക്കരുത്. കോലി ക്യാപ്റ്റനാകുമ്പോള്‍ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തായിരുന്നു. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ നമ്മള്‍ ഒന്നാം റാങ്കില്‍ എത്തിയിരിക്കുന്നു എന്നും കപിൽ ഓർമിപ്പിച്ചു.

ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം കോലി രാജിവെച്ചതിന് പിന്നാലെയാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തിന് നിന്ന് താരത്തെ ബിസിസിഐ പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടേയാണ് കോലി ടെസ്റ്റ് ടീം ക്യാപ്റ്റന്‍സിയും ഒഴിഞ്ഞത്. സൗരവും കോഹ്‌ലിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന ചർച്ചകൾ സജീവമാണ്.

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This