വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി.. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു.മലയാളസിനിമാ നടിയായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ജനിച്ച മകളാണ് മീനാക്ഷി.
മഞ്ജുവിനെ വിവാഹം കഴിക്കന്നതിനു മുമ്പ് അദ്ദേഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒരു അകന്ന ബന്ധുവിൻറെ മകളെ വിവാഹം കഴിച്ചിരുന്നു. മിമിക്രി താരം അബി ആദ്യവിവാഹത്തിനു സാക്ഷിയായിന്ന ഈ വിവാഹബന്ധം പിന്നീട് ഒഴിഞ്ഞു. പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ് തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു.
ഗോസിപ്പ് കോളങ്ങളിൽ ഇന്നും പ്രധാന വിഷയമാണ് നടൻ ദിലീപിന്റെ വ്യക്തി ജീവിതം. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം, കാവ്യ മാധവനുമായുള്ള രണ്ടാം വിവാഹം എന്നിവയെല്ലാം ഇപ്പോഴും ചർച്ചാ വിഷയമാണ്. ദിലീപിനെക്കുറിച്ച് രൂക്ഷഭാഷയിൽ സംസാരിക്കുന്ന മാധ്യമ പ്രവർത്തകനാണ് പല്ലിശ്ശേരി. ദിലീപിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഇതിനകം ഇദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
പല്ലിശ്ശേരിക്കെതിരെ സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ. ദിലീപിനെ ഇപ്പോഴും പിന്തുണക്കുന്ന ആളുമാണ് ശാന്തിവിള ദിനേശൻ. മീനാക്ഷി മഞ്ജു വാര്യരോടൊപ്പം പോയി എന്ന് പല്ലിശ്ശേരി അങ്ങ് തീരുമാനിച്ചു. അച്ഛനും അമ്മയുമായുള്ള പ്രശ്നത്തിൽ മീനാക്ഷി ഇടപെടെണ്ട. മീനാക്ഷിക്ക് അച്ഛനെ പോലെ തന്നെ അമ്മയെയും കാണണമെങ്കിൽ കാണട്ടെ. അതിനെന്താ. എന്നാൽ അച്ഛനെ ഉപേക്ഷിച്ച് മകൾ അമ്മയോടൊപ്പം പോയി എന്നാണ് ഇദ്ദേഹത്തിന്റെ വേറൊരു സ്റ്റോറി’
കാവ്യയും ദിലീപുമായി പിരിയാൻ തീരുമാനിച്ചെന്നും പറയുന്നു. അരുമയായുള്ള കുട്ടിയുണ്ട്. ആ കുട്ടിയുടെ അമ്മയാണ് കാവ്യയെന്ന ബോധമുണ്ടെങ്കിൽ എങ്ങനെ പല്ലിശ്ശേരിക്കിത് ചെയ്യാൻ തോന്നി. ഇയാൾ പറയുന്ന നട്ടാൽ കുരുക്കാത്ത തെമ്മാടിത്തരങ്ങൾ കാണാൻ ആളെ കിട്ടുന്നു എന്നത് കൊണ്ടാണ് വീണ്ടും ഇതുപോലുള്ള എഴുതി വിടുന്നത്’ ‘കാവ്യയും മഞ്ജുവായുള്ള ബന്ധങ്ങളിൽ ഒന്നും നമ്മൾ ഒരിക്കലും പരിധിയിൽ കൂടുതൽ ഇടപെടരുത്. കാരണം ദിലീപുമായി പിരിഞ്ഞപ്പോൾ പോലും മഞ്ജു ഒരിക്കൽ പോലും ദിലീപിനെ ചെളി വാരിയെറിഞ്ഞിട്ടില്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ദിലീപും മഞ്ജുവിനെ ചെളി വാരിയെറിഞ്ഞിട്ടില്ല.
കാവ്യ മാധവനെക്കുറിച്ച് എന്തെല്ലാം നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞിട്ടും കാവ്യ ഇന്നും ചാനലിന് മുന്നിൽ സംസാരിച്ചിട്ടില്ല,’ ശാന്തിവിള ദിനേശൻ പറഞ്ഞു. ദിലീപിനെ ചാനലുകളായ ചാനലുകളിൽ വന്നിരുന്ന് പല്ലിശ്ശേരി തെറി വിളിക്കുന്നത് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയോടുള്ള സ്നേഹം കൊണ്ടല്ല. ദിലീപിനോടുള്ള പകയെന്താണെന്ന് തനിക്ക് നേരിട്ടറിയാമെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു. ദിലീപിനെ പിന്തുണച്ച് കൊണ്ട് എല്ലായിടത്തും സംസാരിക്കുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശൻ.
മറ്റ് താരങ്ങൾക്കെതിരെ രൂക്ഷമായി സംസാരിക്കുന്ന ശാന്തിവിള പക്ഷെ ദിലീപിനെക്കുറിച്ച് നല്ലതേ പറയാറുള്ളൂ. വ്യക്തി ജീവിതത്തെക്കുറിച്ച് വരുന്ന ഗോസിപ്പുകളോട് ദിലീപോ കാവ്യയോ ഇപ്പോൾ പ്രതികരിക്കാറില്ല. മഹാലക്ഷ്മി എന്നാണ് കാവ്യയുടെ മകളുടെ പേര്. ആദ്യ ഭാര്യ മഞ്ജുവിൽ ലഭിച്ച മകൾ മീനാക്ഷിയും ദിലീപിന് ഒപ്പമാണുള്ളത്.
മലയാള സിനിമയിൽ ജനപ്രിയ നായകനായി അറിയപ്പെട്ടിരുന്ന നടനായിരുന്നു ദിലീപ്. മിമിക്രി കലാരംഗത്ത് നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന ദിലീപ് നായക നിരയിലേക്ക് ഉയർന്നു. കോമഡി കലർന്ന നായക കഥാപാത്രങ്ങളുമായി കുടുംബ പ്രേക്ഷകരെ ആകർഷിച്ച ദിലീപിന് ഇൻഡസ്ട്രി ഹിറ്റുകളായി ഒരുപിടി സിനിമകൾ അവകാശപ്പെടാനുണ്ട്. മീശമാധവൻ, കല്യാണരാമൻ തുടങ്ങിയ സിനിമകളെല്ലാം ഇതിനുദാഹരണമാണ്.
ബാല! ട്വന്റി ട്വന്റി എന്ന വൻ ബജറ്റ് സിനിമ ചെയ്ത് വിജയിപ്പിക്കാനും ദിലീപിന് കഴിഞ്ഞു. മലയാള സിനിമയിലെ നെടും തൂണായി ഇദ്ദേഹം വളർന്ന് വരികെയാണ് കേസും വിവാദവും ഉടലെടുക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായതോടെ ദിലീപിനെ തേടി പ്രശ്നങ്ങൾ വന്നു തുടങ്ങി.
അംഗീകരിച്ചവർ വരെ തള്ളിപ്പഞ്ഞു. കേസിന്റെ വിചാരണ നാളുകളായി നടന്ന് വരികയാണ്. കേസും വിവാദവും നടന്റെ കരിയറിനെയും ബാധിച്ചു. രാമലീല എന്ന സിനിമയ്ക്ക് ശേഷം ദിലീപിന് ഹിറ്റുകൾ ഉണ്ടായിട്ടില്ല. സിനിമകളിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ദിലീപ്. ബാന്ദ്ര, പറക്കും പപ്പൻ, വോയ്സ് ഓഫ് സത്യനാഥൻ തുടങ്ങി ഒരുപിടി സിനിമകളാണ് ദിലീപിന്റേതായി പുറത്ത് വരാനിരിക്കുന്നത്.