ഇന്ധന സെസില്‍ തിരിച്ചടി ! കേരളത്തിന് തിരിച്ചടിയാകുമെന്ന് ഇ.പി. ജയരാജന്‍ .ബജറ്റിലെ നിര്‍ദേശം മാത്രമെന്ന് ഗോവിന്ദൻ. വിഭിന്ന അഭിപ്രായവുമായി നേതാക്കൾ. സ്വയം കുഴികുത്തി സിപിഎം !

Must Read

തിരുവനന്തപുരം : ബഡ്ജറ്റിൽ സ്വയം കുഴി കുത്തി സിപിഎം .ബഡ്ജറ്റ് സിപിഎമ്മിനും ഇടതുപക്ഷത്തിനും കനത്ത പ്രഹരം ആയിരിക്കുകയാണ് ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിപിഎമ്മും എൽഡിഎഫും എത്തിയിരിക്കയാണ് . ജനങ്ങളോടു വിശദീകരിക്കാൻ പ്രയാസമാണെന്നാണ് പല നേതാക്കളുടെയും പ്രതികരണം. തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാഹനയാത്രയ്ക്കു ക്ഷീണമാകുമെന്നും വിലയിരുത്തലുണ്ട്. സെസ് തുക പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ അഭിപ്രായം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി മനോരമ ന്യൂസിനോട് പറഞ്ഞു. കര്‍ണാടക, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്‍ വ്യത്യാസം വരുമ്പോള്‍ ചില സ്വാഭാവിക പ്രശ്‌നങ്ങള്‍ നമുക്കുണ്ടാകും.

കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്‍പന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ ചുമത്തപ്പെടുന്ന നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുത്. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഉചിതമായി പരിശോധിക്കണമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

അതേസമയം, ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദേശം മാത്രമാണെന്നാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം. നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനമെടുക്കുക. ഇന്ധനവില കൂട്ടിയത് കേന്ദ്ര സർക്കാരാണ്. അതു മറയ്ക്കാന്‍ സംസ്ഥാനത്തിന്‍റെ സെസ് ഉയര്‍ത്തിക്കാട്ടുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

ഇന്ധന സെസിനെക്കുറിച്ച് കേരള നേതാക്കളോടു ചോദിക്കൂവെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോടാണ് യെച്ചൂരിയുടെ പ്രതികരണം

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This