ബ്രാംപടണ്‍: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കാനഡയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ബ്രാംപ്ടണില്‍ ഖലിസ്ഥാന്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നേതാവായിരുന്നു ഹര്‍ദീപ് സിംഗ് നിജ്ജര്‍. ഇന്ത്യയില്‍ വിവിധ കേസുകളുമായി ബന്ധമുള്ള ഖലിസ്ഥാനി നേതാവാണ് കൊല്ലപ്പെട്ടത്. ആയുധ ധാരികളായ രണ്ട് പേരാണ് നിജ്ജറെ വെടിവച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ വെടിവയ്പിന്റെ കാരണമെന്താണെന്നോ ഗൂഡാലോചനയേക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. നിരവധി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഖലിസ്ഥാനി ഭീകരവാദിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക