വിദഗ്ധ ചികിത്സക്കായി കോടിയേരി ചെന്നൈൽ!!യാത്ര എയര്‍ ആംബുലന്‍സില്‍

Must Read

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയി. ചെന്നൈ അപ്പോളോ ആശുപത്രിയിയിലെ വിദഗ്ദ ഡോക്ര്‍മാരുടെ സംഘം എയര്‍ ആംബുലന്‍സിലാണ് കോടിയേരിയെ കൊണ്ടു പോയത്. മികച്ച ചികിത്സ നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് കോടിയേരിയെ ചെന്നൈയിലേക്ക് മാറ്റിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തുടര്‍ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെ ചിന്ത ഫ്‌ളാറ്റില്‍ നിന്നും ചെന്നൈയിലേക്ക് കൊണ്ടുപോയത്. എകെജി സെന്ററിന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്നും പ്രത്യേക ആംബുലന്‍സിലാണ് അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. ഇവിടെ നിന്ന് പ്രത്യേകം സജ്ജീകരിച്ച എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്.

ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും ഒപ്പമുണ്ട്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍. എം വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ കോടിയേരിയെ യാത്ര അയക്കാന്‍ ഫ്‌ളാറ്റില്‍ എത്തിയിരുന്നു. ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും കോടിയേരിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചു. കോടിയേരിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അപ്പോളോ ആശുപത്രിയിലേക്ക് കോടിയേരിയെ കൊണ്ടുപോയത്.

ആദ്യഘട്ടത്തില്‍ 15 ദിവസത്തെ ചികിത്സയാണ് അപ്പോളോ ആശുപത്രിയില്‍ നല്‍കുക. തുടര്‍ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. വിദഗ്ധ ചികിത്സയിലൂടെ കോടിയേരി തിരിച്ചുവരുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇന്നലെയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തുടര്‍ന്ന് എം വി ഗോവിന്ദനെ പുതിയ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This