നീതി ലഭിച്ചില്ലെന്ന് കന്യാസ്ത്രീകൾ ; വിധിക്കെതിരെ അപ്പീൽ പോകും

Must Read

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ ജുഡീഷ്യറിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ഇരയായ കന്യാസ്ത്രീക്ക് വേണ്ടി പോരാടിയ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. നീതി കിട്ടുവരെ പോരാട്ടം തുടരുമെന്ന് സിസ്റ്റർ അനുപമ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. സിസ്റ്റർ അനുപമ വിതുമ്പിക്കൊണ്ടാണ് സംസാരിച്ചത്. പണത്തിന്റെയും സ്വാധീനത്തിന്റെയും ഫലമാണ് വിധി എന്നും പണവും സ്വാധീനവുമുള്ളവർക്ക് എല്ലാം നടക്കുമെന്നതാണ് വിധിയിൽ നിന്ന് മനസിലാകുന്നത് എന്നും കന്യാസ്ത്രീകൾ പറഞ്ഞു.

 

ഫ്രാങ്കോ മുളക്കലിന് പണവും സ്വാധീനിക്കാനാളുമുണ്ട്. പൊലീസും പ്രോസിക്യൂഷനും ഞങ്ങൾക്ക് ഒപ്പം നിന്നെങ്കിലും കോടതിയിൽ നിന്നും നീതി ലഭിച്ചില്ല എന്ന് കന്യാസ്ത്രീകൾ പറഞ്ഞു. അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ട് എന്നും ഇവർ വ്യക്തമാക്കി. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. മരിക്കാനും തയ്യാറായാണ് മഠത്തിൽ കഴിയുന്നത്. കേസിൽ തീർച്ചയായും അപ്പീൽ പോകുമെന്നും മഠത്തിൽ നിന്ന് തന്നെ പോരാട്ടം തുടരുമെന്നും ഇവർ അറിയിച്ചു. ഇതുവരെ പോരാട്ടത്തിൽ തങ്ങൾക്കൊപ്പം നിന്നവർക്ക് സിസ്റ്റർ അനുപമ നന്ദിയറിയിച്ചു.

 

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുൻ എസ് പി ഹരിശങ്കറും പ്രതികരിച്ചു. ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും വ്യക്തമാക്കിയിട്ടുണ്ട്.

Latest News

കോൺഗ്രസിൽ തമ്മിലടി ! വിഡി സതീശന്റെ തോന്ന്യവാസങ്ങൾ അവസാനിപ്പിക്കണം !പ്രതിപക്ഷ നേതാവിന്‍റെ വസതി കോൺഗ്രസുകാർക്ക് അഭയകേന്ദ്രമല്ലാതായി.. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി

തിരുവനന്തപുരം: കോൺഗ്രസിൽ തമ്മിലടി രൂക്ഷം ! പ്രതിപക്ഷനേതാവിനെതിരെ ഭൂരിപക്ഷം നേതാക്കളും. വിഡി സതീശൻ കാരണം മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും നേതാക്കൾ !ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ അവഗണിക്കുന്നുവെന്ന പരാതി...

More Articles Like This