വാടക വർധന മൂന്ന് വർഷത്തേക്ക് മരവിപ്പിക്കണമെന്ന് സിൻ ഫെയ്ൻ! വാടക നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ ! കഴിഞ്ഞ വർഷം വാടക 11 ശതമാനം വർധിച്ചു.റെൻ്റ് പ്രഷർ സോണുകളിൽ നിയങ്ങൾ പരിധി ലംഘിക്കുന്നത്തിന്റെ തെളിവുകൾ നിരത്തി പാർലമെന്റിൽ ചർച്ച !

Must Read

ഡബ്ലിൻ : റെൻ്റ് പ്രഷർ സോണുകളിലെ (ആർപിസെഡ്) വാടക വർദ്ധനയുടെ 2 ശതമാനം പരിധി ഭൂവുടമകൾ ലംഘിക്കുന്നതിന് ഒരുപാട് തെളിവുകൾ ഉണ്ടന്ന് വർദ്ധിച്ചുവരുന്ന തെളിവുകൾ ഉണ്ടെന്ന് പാർലമെന്റിൽ വെളിപ്പെടുത്തൽ .സിൻ ഫെയ്ൻ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെർട്ടി ആണ് പാർലമെന്റിൽ വാടക വീടുകളുടെ അവസ്ഥ ചോദ്യം ഉന്നയിച്ചത്

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വർഷം പുതിയ വാടക 11 ശതമാനം വർധിച്ചുവെന്ന് കാണിക്കുന്ന റെൻ്റ് ടെനൻസീസ് ബോർഡിൻ്റെ പുതിയ റിപ്പോർട്ടിൻ്റെ ചുവടുപിടിച്ച് ആണ് പിയേഴ്‌സ് ഡോഹെർട്ടി സംസാരിച്ചത് . അതേസമയം വാടക പ്രഷർ സോണുകളിലെ ഭൂവുടമകൾക്ക് നിലവിൽ തുടരുന്ന വാടകക്കാർക്ക് വാടക പുതുക്കുമ്പോൾ വാടക 2 ശതമാനം വർദ്ധിപ്പിക്കാം .

RPZ-ഏരിയകൾക്ക് പുറത്തുള്ള മേഖലകളിലെ വാടക വർദ്ധനവ് ഇരട്ട അക്കങ്ങളിൽ എത്തിയിട്ടുണ്ടെന്നും ” ഡോഹെർട്ടി പറഞ്ഞു. വാടക വർധന മൂന്ന് വർഷത്തേക്ക് മരവിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RPZ-കളിലെ വാടക വർദ്ധനയുടെ ബാരോമീറ്ററല്ല റിപ്പോർട്ട് എന്ന് ധനമന്ത്രി മൈക്കൽ മഗ്രാത്ത് പറഞ്ഞു. മൊത്തത്തിലുള്ള ചിത്രം ലഭിക്കുന്നതിന് വേണ്ടി എല്ലാ വാടകകളും പ്രത്യേകം പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു.എന്നാൽ ലേബർ പാർട്ടി നേതാവ് ഇവാന ബാസിക് ഡോഹെർട്ടിയുടെ പക്ഷത്ത് ഉറച്ചുനിന്നു.

RPZ- കളുടെ ഭൂമിശാസ്ത്രപരമായ ചില മേഖലകളിലെ വാടക പുതുക്കൽ സമയം വർദ്ധന 5.2 ശതമാനം വരെ ഉണ്ടാകുന്നു . നിയമപരമായ പരിധിയുടെ ഇരട്ടിയിലധികമാണിത് . ഇത് നഗ്നമായ ലംഘനമാണ് . ആർപിസെഡുകളിൽ വാടക 2 ശതമാനത്തിൽ കൂടുതൽ വർദ്ധിക്കരുതെന്ന് ഞങ്ങൾക്കറിയാം.എന്നാൽ ഈ നിമത്തെ നഗ്‌നമായി ലംഘിക്കുകയാണ് .“വാടകക്കാർക്ക് നൽകുന്ന സംരക്ഷണത്തിൻ്റെ അഭാവത്തിൽ ഞങ്ങൾ അസ്വസ്ഥരാണ് എന്നും ലേബർ പാർട്ടി നേതാവ് പറഞ്ഞു .

 

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This