കണ്ണൂര്‍: തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് വെള്ളാട് വില്ലേജ് കാപ്പിമലയില്‍ ഉരുള്‍പൊട്ടി. വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍മലക്കും കാപ്പിമലക്കും ഇടയിലുള്ള വൈതല്‍ക്കുണ്ടിലെ വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഉരുള്‍പൊട്ടലില്‍ കൃഷിനാശമുണ്ട്. ശക്തമായ മലവെള്ളപ്പാച്ചില്‍ കണ്ടാണ് ഉരുള്‍പൊട്ടിയ വിവരം പ്രദേശത്തുകാര്‍ അറിഞ്ഞത്. മുമ്പ് ഉരുള്‍പൊട്ടലുണ്ടായ മേഖലയാണിത്. ദുരന്ത സാധ്യത കണക്കിലെടുത്ത് ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.