കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളില്‍ വിശ്വാസമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. എല്‍ഡിഎഫിന്റെ അടിയുറച്ച വോട്ടുകള്‍ പൂര്‍ണമായി പോള്‍ ചെയ്തു. ജയത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ജെയ്ക് പറഞ്ഞു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
”എക്‌സിറ്റ് പോളുകളിലല്ല, ജനങ്ങളിലാണു വിശ്വാസം. ബൂത്ത് തലത്തില്‍നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്. പോളിങ് ദിവസം എട്ടു പഞ്ചായത്തുകളിലെ 52 ബൂത്തുകള്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് വോട്ടര്‍മാര്‍ പറഞ്ഞത് ശുഭപ്രതീക്ഷയോടെ മുന്നോട്ടു പോകാനാണ്” ജെയ്ക് പ്രതികരിച്ചു.
18,000ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനു ലഭിക്കും എന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.