ചെന്നൈ: മധുരയില്‍ ട്രെയിന്‍ കോച്ചിന് തീ പിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു. മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനാണ് തീ പിടിച്ചത്. തീ നിയന്ത്രണവിധേയമായി. മരിച്ചവര്‍ യുപി സ്വദേശികളാണെന്നാണ് വിവരം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീ പിടിച്ചത്. ട്രെയിനിന്റെ ഒരു കോച്ചിന് തീപിടിക്കുകയായിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കോച്ചിനുള്ളില്‍ പാചകം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് സൂചന.