കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മേജര്‍ രവി.കഴിവ് കെട്ട നേതാവാണ് സുരേന്ദ്രന്‍, വാര്യരോ വചസ്പതിയോ കേറി വരും

Must Read

കൊച്ചി: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി അനുഭാവിയും സംവിധായകനുമായ മേജര്‍ രവി. കെ സുരേന്ദ്രന്‍ കഴിവ് കെട്ട നേതാവാണെന്ന് ഇതിനോടകം തെളിയിച്ച ആളാണ് എന്ന് മേജര്‍ രവി പറഞ്ഞു. വളരെ മോശം നേതൃത്വമാണ് ഇപ്പോഴത്തെ സംസ്ഥാന ബിജെപിക്കുള്ളത്. കഴിവുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത് താല്‍പര്യമില്ല. അതിനാലാണ് വക്താവായിരുന്ന സന്ദീപ് വാര്യരെ പുറത്താക്കിയതെന്നും മേജര്‍ രവി.റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേജര്‍ രവി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ മോശം നേതൃത്വമാണ് ഇപ്പോഴത്തെ സംസ്ഥാന ബി ജെ പിക്ക് ഉള്ളത് എന്നും കഴിവുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത് താല്‍പര്യമില്ലാത്ത ആളാണ് സുരേന്ദ്രന്‍ അടക്കമുള്ളവര്‍ എന്നും മേജര്‍ രവി വ്യക്തമാക്കി. സന്ദീപ് വാര്യര്‍ക്ക് എതിരായ നടപടി അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് ഒരിടത്ത് തോറ്റാലും മറ്റൊന്ന് അവിടെ ഉണ്ടാകുമല്ലോ എന്ന അധികാര മോഹം കൊണ്ടാണ് എന്നും മേജര്‍ രവി തുറന്നടിച്ചു. എന്നാല്‍ അഹങ്കാരം കൂടിപ്പോയി രണ്ടും നഷ്ടപ്പെട്ട സാഹചര്യം ആയിരുന്നു എന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

അണികള്‍ കൊല്ലപ്പെട്ട സമയത്ത് അവിടം സന്ദര്‍ശിച്ചിട്ട് ചിരിച്ച് കൊണ്ടു നിന്ന നേതാവിനെ ആണ് സുരേന്ദ്രനിലൂടെ ഞാന്‍ കണ്ടത്. ഇതൊക്കെ ആണ് ബി ജെ പി അധ്യക്ഷന്റെ വികാരം എന്നും മേജര്‍ രവി പരിഹസിച്ചു. ജനങ്ങളുടെ വികാരം നിങ്ങളുടെ കണ്ണിലും ഉണ്ടായിരിക്കണം എന്നും ജനങ്ങളെ മനസിലാക്കണം എന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

ചിരിക്കേണ്ടിടത്ത് ചിരിക്കുകയും കരയേണ്ടിടത്ത് കരയുകയും വേണം. അതായിരിക്കണം അധ്യക്ഷന്‍ എന്നും മേജര്‍ രവി വ്യക്തമാക്കി. പാലക്കാട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട സമയത്ത് വീട് സന്ദര്‍ശിച്ച സുരേന്ദ്രന്‍ ചിരിച്ച് കൊണ്ട് മാധ്യമങ്ങളെ കണ്ടത് വലിയ വിവാദമായിരുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മേജര്‍ രവി.

ഇനിയും നിര്‍ത്തിയാല്‍ സന്ദീപ് വാര്യരോ സന്ദീപ് വചസ്പതിയോ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിലേക്ക് വളരും എന്നും അതില്‍ നിന്നും അവരെ വലിച്ച് താഴേക്കിടുക, അതിനാണ് പിടിച്ചു പുറത്താക്കിയത് എന്നും മേജര്‍ രവി ആരോപിച്ചു. തന്നെ സംഘിയെന്ന് വിളിക്കുന്നതില്‍ പ്രശ്‌നമില്ല എന്നും താന്‍ രാജ്യസ്നേഹത്തിന്റെ വക്തവാണ് എന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ കാര്യമായി എന്തെങ്കിലും ചെയ്താല്‍ പോലും ബി ജെ പിക്ക് നന്ദി ഉണ്ടാവാറില്ല എന്നും വ്യക്തി നേട്ടത്തിനാണ് ബി ജെ പി നേതാക്കള്‍ ശ്രമിക്കുന്നത് എന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. അച്ചടക്ക നടപടിയുടെ പേരില്‍ സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ മാറ്റിയിരുന്നു. ഇത് കെ സുരേന്ദ്രന്റെ ഇടപെടല്‍ മൂലമാണ് എന്ന തരത്തില്‍ ബി ജെ പിക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

കെ സുരേന്ദ്രന്‍ ബി ജെ പി അധ്യക്ഷനായ ശേഷം പാര്‍ട്ടിക്കുള്ളില്‍ മുന്‍പെത്തേക്കാളും കൂടുതല്‍ വിഭാഗീയത ഉടലെടുത്തിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു സന്ദീപ് വാര്യര്‍ക്കെതിരായ നടപടി.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This