തമിഴ് നടൻ തലപതി വിജയ് തന്റെ നാല്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ആഴ്ച ആയിരുന്നു . വിജയുടെ കടുത്ത ആരാധിക കൂടിയായ മലയാളി നടി മാളവിക മേനോൻ താരത്തിന് ആശംസകൾ അറിയിച്ച് ഒരു ഡാൻസ് റീൽസ് പോസ്റ്റ് ചെയ്തുകൊണ്ടാണ്. വിജയുടെ തന്നെ ബീസ്റ്റിലെ പാട്ടിലെ ഒരു ബി.ജി.എമ്മിനാണ് മാളവിക മേനോൻ ഡാൻസ് ചെയ്തിരിക്കുന്നത്.
“ട്രെൻഡിൽ എപ്പോഴും വൈകി! എന്നാൽ ഇത് ഒരു കറക്റ്റ് ഡേറ്റിൽ തന്നെ വന്നെന്ന് ഞാൻ വിചാരിക്കുന്നു. ജന്മദിനാശംസകൾ തലപതി വിജയ് സർ..”, എന്ന ക്യാപ്ഷൻ നൽകിയാണ് മാളവിക വീഡിയോ പോസ്റ്റ് ചെയ്തത്. മാളവികയുടെ ഡാൻസ് എന്തായാലും കേരളത്തിലെ വിജയ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ബാലതാരമായി സിനിമയിൽ അഭിനയിച്ചു തുടങ്ങി പിന്നീട് നായകനായി തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകർ സ്വന്തമാക്കിയ വിജയ് തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് മുപ്പത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. തമിഴ് നാട്ടിൽ ബോക്സ് ഓഫീസിൽ പല റെക്കോർഡുകളും വിജയ് തന്റെ പേരിലാക്കിയിട്ടുമുണ്ട്.
മോശം അഭിപ്രായം ലഭിച്ച ബീസ്റ്റ് പോലും മികച്ച കളക്ഷൻ നേടിയ സിനിമയായി. വിജയ് എന്ന ബ്രാൻഡിന്റെ മാർക്കറ്റ് വാല്യൂ ഓരോ സിനിമ കഴിയുംതോറും കൂടുകയുമാണ്. ജന്മദിനത്തോടെ അനുബന്ധിച്ച് വിജയുടെ ആരാധകർ വിവിധ തരത്തിലുള്ള ആഘോഷങ്ങളാണ് ഒരുക്കിയിട്ടുളളത്. അതെ സമയം വിജയ് ജന്മദിനത്തിൽ തന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിവിട്ടുണ്ട്.
വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിശു ആണ് വിജയുടെ അടുത്ത ചിത്രം. സ്യുട്ടും കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ഇരിക്കുന്ന വിജയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിട്ടുമുണ്ട്.