അബുദാബി: മലയാളി യുവ ഡോക്ടര്‍ ദുബായില്‍ നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ഡോ. അന്‍സില്‍(35) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അല്‍ഐനിലെ ഒരു ആയുര്‍വേദ ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്നു അന്‍സില്‍. മൃതദേഹം നാട്ടിലെത്തിക്കും. മാടവന പടിഞ്ഞാറേ മുഹയുദ്ദീന്‍പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം. പിതാവ് എറമംഗലത്ത് അബൂബക്കര്‍ ഹൈദ്രോസ്, മാതാവ് രഹന ബീഗം, ഭാര്യ: ഡോ. സഈദ, ഹിബ, ആസിയ ഇഷ എന്നിവരാണ് മക്കള്‍.