ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ്(37) കൊല്ലപ്പെട്ടത്. സംഭവത്തില്‍ 20 വയസുള്ള മലയാളി സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലാണ് സംഭവം നടന്നത്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഒടുവില്‍ ഇത് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. അരവിന്ദിന് കുത്തേറ്റതിനു പിന്നാലെ ഫ്‌ളാറ്റിലുണ്ടായിരുന്ന മറ്റു സുഹൃത്തുക്കള്‍ പൊലീസിന്റെ വിവരം അറിയിച്ചു.
ഉടന്‍ മെഡിക്കല്‍ സംഘവുമായി പൊലീസ് സ്ഥലത്തെത്തി. പ്രാഥമിക വൈദ്യപരിചരണം നല്‍കിയെങ്കിലും സംഭവസ്ഥലത്തുവച്ചു തന്നെ അരവിന്ദ് മരിച്ചു. തര്‍ക്കത്തിനു കാരണം വ്യക്തമായിട്ടില്ല.