ഡൽഹി; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണങ്ങൾ തള്ളി നീതി ആയോഗ്. ആൽഫബെറ്റിക്കൽ ഓർഡറിൽ ആണ് സംസ്ഥാനങ്ങൾക്ക് അവസരം നൽകാറുള്ളത്. മമതാ ബാനർജിയുടെ അഭ്യർത്ഥന അനുസരിച്ച് ആദ്യ സെഷനിൽ അവസരം നൽകുകയായിരുന്നുവെന്ന് നീതി ആയോഗ് വിശദീകരിക്കുന്നു. എല്ലാ കാര്യങ്ങളും മമതാ ബാനർജി വിശദമായി പ്രതിപാദിച്ചിരുന്നുവെന്നും മൈക്ക് ഓഫ് ചെയ്യുന്ന അടക്കമുള്ള ഒന്നും ഉണ്ടായിട്ടില്ലെന്ന് നീതി ആ യോ ഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം വ്യക്തമാക്കി. കേരളം അടക്കം 10 സംസ്ഥാനങ്ങളാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. മമതാ ബാനർജി യോഗത്തിൽ നിന്ന് പോയ ശേഷവും ബംഗാൾ ചീഫ് സെക്രട്ടറി യോഗത്തിൽ പങ്കെടുത്തു എന്നും ബിവിആർ സുബ്രഹ്മണ്യം പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ കൂട്ടായ തീരുമാനത്തിന് വിരുദ്ധമായാണ് മമത ബാനർജി പ്രധാനമന്ത്രി അദ്ധ്യക്ഷനായ യോഗത്തിന് എത്തിയത്. താൻ വിമർശനം ഉന്നയിച്ച് സംസാരിയ്ക്കുമ്പോൾ മൈക്ക് ഒഫാക്കിയെന്നായിരുന്നു മമതാ ബാനർജി യോഗത്തിൽ നിന്ന് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിച്ച ബജറ്റെന്ന വിമർശനം പറഞ്ഞപ്പോൾ തന്റെ മൈക്ക് ഒഫ് ചെയ്യപ്പെട്ടെന്നാണ് മമതയുടെ ആരോപണം.