ഡബ്ലിൻ : കഴിഞ്ഞ നവംബറിൽ ഡബ്ലിൻ സിറ്റി സെൻ്ററിൽ നടന്ന കലാപത്തിൽ ലുവാസ് ട്രാം കത്തിച്ചതിന് 61 കാരനായ ഒരാളെ പ്രതിയാക്കി കോടതിയിൽ ഹാജരാക്കി .ഡബ്ലിനിലെ കെവിൻ സ്ട്രീറ്റിലെ ജോൺ ടേറ്റ് ന് എതിരെ കഴിഞ്ഞ നവംബർ 23-ന് പാർനെൽ സ്ട്രീറ്റിലും ഒ’കോണൽ സ്ട്രീറ്റിലും രണ്ട് തീപിടുത്തങ്ങൾക്ക് കാരണമായ കുറ്റകൃത്യം ചെയ്തതിന് ആക്രമത്തിനും , ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .
ഇന്നലെ വൈകുന്നേരം അദ്ദേഹത്തെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കി, കേസിൻ്റെ ഗൗരവം മൂലം ഗാർഡ ജാമ്യത്തെ എതിർത്തു എങ്കിലും പ്രതിക്ക് കർശന നിബന്ധനകളോടെ ജാമ്യം അനുവദിച്ചു .
നിലവിലെ വിലാസത്തിൽ ജീവിക്കാനും പാസ്‌പോർട്ട് സറണ്ടർ ചെയ്യാനും പകരം അപേക്ഷ നൽകാതിരിക്കാനും ഓൺലൈൻ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനും ഗാർഡയ്‌ക്ക് കോൺടാക്‌റ്റ് ഫോൺ നമ്പർ നൽകാനും ഒരു പ്രകടനത്തിലും പങ്കെടുക്കരുത് എന്ന കർശന വ്യവസ്ഥകളോടെ 5,000 യൂറോ ജാമ്യ ബോണ്ടിൽ ജഡ്ജി സ്റ്റെഫാനി കോഗൻസ് ജാമ്യം അനുവദിച്ചത്.