ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി; മകനെ പിതാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Must Read

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയ മകനെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ ഗണേഷ് മകനെ മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീപക് നിഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് കാണ്‍പൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. അച്ഛനും മകനും പലപ്പോഴും മദ്യപിച്ച് വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ദീപക് മര്‍ദിച്ചപ്പോള്‍ അമ്മ വീടുവിട്ടിറങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു.

പ്രതിയായ ഗണേഷ് പ്രസാദ് മത്സരം ടി.വിയില്‍ ലോകകപ്പ് ഫൈനല്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അത്താഴം തയ്യാറാക്കിയ ശേഷം മത്സരം കണ്ടാല്‍ മതിയെന്ന് മകനായ ദീപക് നിഷാദ് ആവശ്യപ്പെട്ടു. എന്നാല്‍ മത്സരം കാണുന്നതില്‍ മുഴുകിയിരിക്കുകയായിരുന്ന പിതാവ് ഇക്കാര്യം ശ്രദ്ധിച്ചതേയില്ല.ഇതില്‍ പ്രകോപിതനായ ദീപക് ടിവി ഓഫ് ചെയ്തു.

ഇതിനെത്തുടര്‍ന്ന് പിതാവും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പിന്നീട് ഇത് കയ്യേറ്റത്തിലേക്കും നയിച്ചു.മൃതദേഹം കോണിപ്പടിയില്‍ കിടക്കുന്നത് ഇവരുടെ ബന്ധുവാണ് ആദ്യം കണ്ടത്. മൊബൈല്‍ ചാര്‍ജിംഗ് കേബിളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് ചക്കേരി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ബ്രിജ് നാരായണ്‍ സിംഗ് പറഞ്ഞു.

Latest News

സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതാണ്, മൃഗീയമായി മര്‍ദിച്ചു,കരച്ചിൽ ഒരു കിലോമീറ്റർ ദൂരെ വരെ കേട്ടു!സുഹൃത്തിന്റെ ഓഡിയോ പുറത്തുവിട്ടു! ഡീനിൻ്റെ വാദം തള്ളി സിദ്ധാർത്ഥന്റെ കുടുംബം

കല്‍പ്പറ്റ: സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഡീനിൻ്റെ വാദങ്ങൾ തള്ളി കുടുംബം രംഗത്ത് വന്നു . വിദ്യാർത്ഥിയാണ് സിദ്ധാർത്ഥൻ്റെ മരണവിവരം അറിയിച്ചത്. ഡീനോ ഉദ്യോഗസ്ഥരോ വിവരം അറിയിച്ചിട്ടില്ല....

More Articles Like This