തൃശ്ശൂര്‍: പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. ചിറക്കോട് സ്വദേശി ജോജി (40) മകന്‍ ടെണ്ടുല്‍ക്കര്‍(12) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ ലിജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പൊള്ളലേറ്റ കുടുംബം എറണാകുളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ജോജിയുടെ പിതാവായ ജോണ്‍സണ്‍ ആണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സംഭവത്തിന് ശേഷം പിതാവ് ജോണ്‍സണ്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് വിവരം.