കര്‍ണാടകയിലെ ചിക്കബല്ലപൂരില്‍ ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയിച്ച് സുഹൃത്തിന്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭര്‍ത്താവ്. ഭര്‍ത്താവ് വിജയ്യെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ട യുവാവ് മാരേഷ് അപകടനില തരണം ചെയ്തു എന്ന് അധികൃതര്‍ അറിയിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഈ മാസം 19നായിരുന്നു സംഭവം. ഭാര്യയുമായി മാരേഷിന് വിവാഹേതര ബന്ധമുണ്ടെന്ന് വിജയ് സംശയിച്ചിരുന്നു. ജൂണ്‍ 19ന് സുഹൃത്ത് ജോണിനൊപ്പം ചേര്‍ന്ന് വിജയ്, മാരേഷിനെ സമീപത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ഛിച്ചതോടെ മാരേഷിന്റെ കഴുത്ത് മുറിച്ച് വിജയ് രക്തം കുടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ജോണ്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.