ന്യൂഡല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് എന്‍ഡിഎയില്‍ ശക്തം. ചില എന്‍ഡിഎ സഖ്യകക്ഷികള്‍ ഈയാവശ്യം ബിജെപിയെ അറിയിച്ചു. എന്നാല്‍ തത്കാലം തീരുമാനമില്ലെന്നാണ് ബിജെപി നിലപാട്. ക്രൈസ്തവരെ ആകര്‍ഷിക്കാനുള്ള നീക്കങ്ങളെ മണിപ്പൂര്‍ കലാപം ബാധിച്ചു എന്നാണ് ബിജെപി വിലയിരുത്തല്‍. കലാപം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് നേരത്തേയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് ബിജെപി അന്നും കൈക്കൊണ്ടത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നയാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. പുറത്തുവന്ന വീഡിയോ പരിശോധിച്ചു കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് മണിപ്പൂര്‍ പൊലീസ് വ്യക്തമാക്കി.