ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. അക്രമികള്‍ കേന്ദ്രമന്ത്രിയുടെ വീടിന് തീവച്ചു. കേന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ്ങിന്റെ വീടിനാണ് തീവച്ചത്. ഇന്നലെ രാത്രിയാണ് അക്രമികള്‍ വീടിന് തീ വെച്ചത്. സംഭവസമയത്ത് കേന്ദ്രമന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇംഫാലില്‍ കര്‍ഫ്യൂ ഉണ്ടായിരുന്നിട്ടും അ ക്രമികള്‍ നഗരത്തില്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. മറ്റ് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വ്യവസായ മന്ത്രിയുടെ വീടിനു അക്രമികള്‍ തീയിട്ടിരുന്നു. വ്യവസായ മന്ത്രി നെംച കിപ്‌ജെന്റെ ഔദ്യോഗിക വസതിക്കാണ് തീയിട്ടത്.