വസ്ത്രം അഴിപ്പിച്ചശേഷം റോഡിലൂടെ നടത്തി; വലിച്ചിഴച്ചശേഷം പുരുഷന്മാര്‍ പാടത്ത് കിടക്കാന്‍ ആവശ്യപ്പെട്ടു; സ്വകാര്യ ഭാഗങ്ങളില്‍ പലതവണ കയറിപ്പിടിച്ചു; മര്‍ദിച്ചു; മണിപ്പൂരില്‍ നേരിട്ട ക്രൂരത പെണ്‍കുട്ടി പറയുന്നു

Must Read

കത്തുന്ന മണിപ്പൂരില്‍ നിന്നും ഇന്നലെ പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചു. മണിപ്പൂര്‍ മെയ് – കുക്കി സംഘര്‍ഷം ആരംഭിച്ച മെയ് മൂന്നിന് പിറ്റേദിവസമാണ് തലസ്ഥാന നഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്‌പോക്പി ജില്ലയില്‍ രണ്ട് കുക്കി യുവതികളെ ഒരുകൂട്ടം ചെറുപ്പക്കാര്‍ നഗ്‌നരാക്കി റോഡിലൂടെ നടത്തി ലൈംഗികാതിക്രമം നടത്തി. എന്നാല്‍ രണ്ടര മാസത്തിന് ശേഷം ഇന്നലെ രാത്രിയാണ് ദൃശ്യങ്ങളും വിവരങ്ങളും പുറത്തുവരുന്നത്. സംഭവം പൊലീസ് ഉള്‍പ്പടെ മറച്ചുവെച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുകയും വലിയപ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് പൊലീസ് നടപടി എടുക്കാന്‍ തീരുമനിച്ചത്. പിന്നാലെ ഇന്ന് ഒരാളെ അറസ്റ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങള്‍ അനുഭവിച്ച ക്രൂരതയെ കുറിച്ച് പെണ്‍കുട്ടികള്‍ ഒരാള്‍ പറയുന്നത് ഇങ്ങനെ:

‘മെയ് 4 ന് കാങ്‌പോക്പി ജില്ലയിലെ തന്റെ ഗ്രാമമായ ബി ഫൈനോമിന് സമീപമാണ് സംഭവം. അക്രമകാരികള്‍ വീടുകള്‍ തീയിട്ട ശേഷമാണ് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. ജനക്കൂട്ടം ഞങ്ങളെ അക്രമിക്കാന്‍ തുടങ്ങി. ഞങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി. വസ്ത്രം അഴിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലുമെന്ന് പറഞ്ഞു. വസ്ത്രം അഴിപ്പിച്ചശേഷം റോഡിലൂടെ നടത്തി. വലിച്ചിഴച്ചശേഷം പുരുഷന്മാര്‍, അടുത്തുള്ള പാടത്ത് കിടക്കാന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗങ്ങളില്‍ പലതവണ കയറിപ്പിടിച്ചു. പല തവണ മര്‍ദിച്ചു. മൂന്ന് പേര്‍ ചുറ്റും വളഞ്ഞ്, അവരില്‍ ഒരാള്‍ മറ്റൊരാളോട് പറഞ്ഞു ‘നമുക്ക് അവളെ ബലാത്സംഗം ചെയ്യാമെന്ന് പറഞ്ഞു’,

യുവതികളില്‍ ഒരാളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 18 ന് കാങ്‌പോ ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസ് പ്രതികളെ പിടികൂടിയിരുന്നില്ല. തോക്കുകളുമായി എത്തിയ അക്രമകാരികളാണ് ഈ ക്രൂരത നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇരയുടെ സഹോദരന്‍ അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്തു. ഒരു ദേശീയമാധ്യമത്തിനോടാണ് ഇരകളില്‍ ഒരാള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This