മനുഷ്യത്വത്തിന്റെ പരാജയമാണ് യുദ്ധം, സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

Must Read

വത്തിക്കാൻ : യുക്രൈൻ-റഷ്യ യുദ്ധത്തിൽ ഇടപെട്ട് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്‌നിലെ റഷ്യൻ നടപടിയിൽ ആശങ്ക പ്രകടിപ്പിക്കാൻ വത്തിക്കാനിലെ റഷ്യൻ എംബസി ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുക്രൈൻ-റഷ്യ യുദ്ധത്തിൽ അസാധാരണമായ സാഹചര്യം നിലനിൽക്കുന്ന വേളയിൽ കീഴ്വഴക്കം ലംഘിച്ചാണ് മാർപാപ്പ എംബസയിലെത്തിയത്. അരമണിക്കൂർനേരം ഇവിടെ ചെലവഴിച്ച അദ്ദേഹം യുദ്ധം അവസാനിപ്പിച്ച് ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് റഷ്യൻ സ്ഥാനപതിയോട് ആവശ്യപ്പെട്ടു. പോപ്പ് ഫ്രാൻസിസ് ട്വിറ്ററിലൂടെ സമാധാന സന്ദേശവും നൽകിയിട്ടുണ്ട്.

ഒരുമിച്ച് പ്രാർഥിക്കാം (PrayTogether) യുക്രൈൻ (Ukraine) എന്നീ ഹാഷ്ടാഗുകളോടെയാണ് പോപ്പ് ഫ്രാൻസിന്റെ സന്ദശം. ‘എല്ലാ യുദ്ധങ്ങളും മുൻപുള്ളതിനേക്കാൾ മോശമായി ലോകത്തെ മാറ്റുന്നു. രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെ പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങൽ, പൈശാചികതയുടെ ശക്തിക്ക് മുന്നിൽ തോൽവി സമ്മതിക്കൽ’ ക്രൂശിതനായ ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം മാർപാപ്പ കുറിച്ചു.

ഇതിനിടെ യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ അപലപിച്ചുള്ള യു എൻ രക്ഷാസമിതിയിലെ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. റഷ്യൻ സൈന്യത്തെ യുക്രൈനിൽ നിന്നും അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ആക്രമണങ്ങളെ ശക്തമായി അപലപിച്ചുമുള്ളതായിരുന്നു പ്രമേയം.

യുഎസും അൽബേനിയയും ചേർന്ന് സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തെ 15 അംഗ സമിതിയിലെ 11 രാജ്യങ്ങളും പിന്തുണച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുഎൻ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയിൽ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.

എന്നിരുന്നാലും അയൽരാജ്യത്തിനെതിരെ സൈനിക നീക്കം നടത്താനുള്ള റഷ്യൻ പ്രസിഡന്റ് പുടിന്റെ തീരുമാനത്തെ അപലപിക്കാനുള്ള അവസരം യുഎൻ രക്ഷാസമിതി അംഗരാജ്യങ്ങൾക്ക് ഒരുക്കി. യു എൻ പൊതുസഭയിലും പ്രമേയം കൊണ്ടുവരുമെന്ന് യു എസ് അറിയിച്ചു.

Latest News

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിലും ഭാര്യയും കൊല്ലപ്പെട്ടു.

റാഫ: തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രായേലി വ്യോമാക്രമണങ്ങൾ ശക്തമാകുന്നതിനിടെ, ഖാൻ...

More Articles Like This