കെ സുധാകരന്റെ കാലാവധി അവസാനിക്കുന്നു മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റെ സ്ഥാനത്തേക്ക്

Must Read

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ കാലാവധി മൂന്ന് വർഷം പൂർത്തീകരിക്കുമ്പോൾ പുനസംഘടന സംബന്ധിച്ച കോൺഗ്രസ് പാർട്ടിയിൽ ചർച്ച സജീവമായി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആരാവും കെപിസിസി പ്രസിഡന്റെ എന്ന കാര്യത്തിൽ നേതാക്കന്മാർ തമ്മിൽ ചർച്ചകൾ സജീവം ആകുകയാണ് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമുദായിക സാമൂഹിക സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ കോൺഗ്രസിൽ നിലവിൽ നായർ വിഭാഗത്തിലാണ് മുൻതൂക്കം ഉള്ളത് ശശി തരൂരും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ ആണ് വി ഡി സതീശൻ പ്രതിപക്ഷ നേതാവും കോൺഗ്രസിന്റെ എക്കാലത്തെയും ഉറച്ച വോട്ട് ബാങ്ക് ആയ ക്രിസ്ത്യൻ സമൂഹത്തിന്റെ ഇടയിൽ കടന്നുകയറുവാൻ ബിജെപി അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട് .അതിൻറെ ഭാഗമായി ആണ് പത്തനംതിട്ട ലോകസഭയിൽ അനിൽ ആന്റണിയെ മത്സരിപ്പിച്ചത് .

ക്രിസ്ത്യൻ വിഭാഗത്തിൽ ഉമ്മൻചാണ്ടിക്കും കെഎം മാണിയുടെയും മരണത്തിനുശേഷം യുഡിഎഫ് വേണ്ടവിധ പരിഗണന നൽകുന്നില്ല എന്ന ചിന്ത വളർന്നുവരുന്നുണ്ട് .കൂടാതെ പി ടി തോമസിന്റെ മരണ ശേഷം ഒഴിവ് വന്ന കെ പി സി സി വർക്കിംഗ് സ്ഥാനത്തേക്കും ഇതുവരെ ആളെ കണ്ടെത്തുവാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള നിരവധി നേതാക്കന്മാരെ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ അവർക്കുള്ള നേതൃപാടവും സംസ്ഥാന തലത്തിലുള്ള സ്വീകാര്യതയും ചർച്ചയാക്കുന്നുണ്ട് . അൻപത് വയസ്സിൽ താഴെയുള്ളവരെ പരിഗണിക്കണമെന്ന് എന്നാണ് കേന്ദ്ര നിർദ്ദേശം. അൻപതു വയസ്സിൽ താഴെയുള്ള സംസ്ഥാനതലം മുഴുവൻ അറിയപ്പെടുന്ന സംഘാടക ശേഷിയുള്ള നേതാക്കന്മാർ ചുരുക്കമാണ്.

മാത്യു കുഴൽനാടൻ എന്ന പേരിലേക്ക് കോൺഗ്രസ് നേതൃത്വം എത്തുകയാണ് നിയമസഭയിലും അകത്തും പുറത്തും സിപിഎമ്മിനെതിരെ നിരന്തരം പോരാടുന്ന മാത്യുവിന്റെ സ്വീകാര്യത ക്രിസ്ത്യൻ വിഭാഗത്തിന്റെ ഇടയ്ക്ക് മികച്ച സ്വീകാര്യതയാണ് ഉള്ളത് കൂടാതെ യുവാക്കളും പ്രൊഫഷണങ്ങളും മറ്റു പാർട്ടികളോട് താൽപര്യം ഇല്ലാത്തവരുടെ ഇടയിലും മാത്യുവിന് ഉള്ള സ്വീകാര്യത കോൺഗ്രസ് പരമാവധി ഉപയോഗപ്പെടുത്തുവാൻ ആണ് നിലവിൽ സാധ്യത കാണുന്നത്.

സിപിഎമ്മിനെയും പിണറായിയെയും കടന്നാക്രമിച്ചുകൊണ്ട് പ്രവർത്തിക്കുന്ന മാത്യുവിന്റെ ശൈലിക്ക് കെ സുധാകരൻ എംപിയുടെ പിന്തുണയും ഉണ്ട് ആർഎസ്എസിനും ബിജെപിക്കും എതിരെ വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്ന മാത്യു കുഴൽ നാടൻ തിരുവിതാംകൂറും കൊച്ചിയും മലബാറും അടക്കമുള്ള മേഖലകളിൽ ഒരേപോലെ സ്വീകാര്യത ലഭിക്കുന്ന നേതാവാണ് എന്ന് കോൺഗ്രസിന്റെ ഉന്നത നേതൃത്വം വിലയിരുത്തുന്നുണ്ട്. കെസി വേണുഗോപാലിന്റെയും രാഹുൽ ഗാന്ധിയുടെയും എ കെ ആൻറണിയുടെയും പിന്തുണ മാത്യുവിന് ലഭിക്കുന്നു.

എ കെ ആൻറണി തന്റെ രാഷ്ട്രീയ പിൻഗാമിയായി മാത്യു കുഴൽനാടനെയാണ് നിർദ്ദേശിച്ചിരിക്കുന്നത് മാത്യു കുഴൽനാടന് ലഭിക്കുന്ന പൊതു സ്വീകാര്യത ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെയും യുഡിഎഫ് മുന്നണിയെയും ശക്തിപ്പെടുത്തുവാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുമോ എന്ന് ആണ് നമുക്ക് കാണേണ്ടത്

Latest News

പാരീസ് ഒളിംപിക്സ്; ടെന്നിസിൽ നിന്ന് റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് !

പാരീസ്: പാരീസ് ഒളിംപിക്സ് ടെന്നിസിൽ നിന്ന് സൂപ്പർ താരം റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്‍റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. തുടയിലെ വേദനമൂലം ഇന്നലെ നദാൽ...

More Articles Like This