കോഴിക്കോട്: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെഎം സച്ചിന്‍ ദേവും വിവാഹിതരാകുന്നു. ബാലസംഘം കാലം മുതലുള്ള പരിചയമാണ് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തുന്നത്.
കല്ല്യാണ തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് സച്ചിന്‍ദേവിന്റെ പിതാവ് കെഎം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാകും വിവാഹം.
ബാലസംഘം, എസ്എഫ്ഐ സംഘടനകളുടെ പ്രവര്‍ത്തന കാലത്ത് തന്നെ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്. എസ്എഫ്ഐയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയുമാണ്.
ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വളരെ ചെറുപ്പത്തില്‍ തന്നെ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. ബാലസംഘം, എസ്എഫ്ഐ എന്നിവയില്‍ സജീവമായിരുന്നു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. 21ാം വയസിലാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്യ രാജേന്ദ്രന്‍ മല്‍സരിച്ചതും ജയിച്ചതും. തിരുവനന്തപുരം കോര്‍പറേഷനിലെ മുടവന്‍മുകള്‍ ഡിവിഷനിലാണ് മല്‍സരിച്ചിരുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് ബാലുശേരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്. ഇടതുപക്ഷത്തിന് മികച്ച സ്വാധീനമുള്ള മണ്ഡലമാണ് ബാലുശേരി. സച്ചിന്‍ ദേവ് ഇവിടെ ജയിക്കുമെന്ന് ഉറപ്പായിരുന്നു. സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്തിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു ബാലുശേരിയിലെ തിരഞ്ഞെടുപ്പ് ഫലം. ധര്‍മജന്‍ ബോള്‍ഗാട്ടി എത്തിയെങ്കിലും വോട്ടര്‍മാര്‍ സച്ചിന്‍ ദേവിനെ തിരഞ്ഞെടുത്തു.