പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക അഭിനയ രംഗത്തേക്ക്. ബിജു മേനോന്റെ നായികയായിട്ടാണ് ദേവികയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. മേപ്പടിയാന്റെ സംവിധായകന്‍ വിഷ്ണു മോഹന്‍ ഒരുക്കുന്ന ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അനു മോഹന്‍, നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മികച്ച നര്‍ത്തകി കൂടിയായ ദേവികയെ തേടി സിനിമയില്‍ നിന്നും നിരവധി അവസരങ്ങളെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം നിരസിക്കുകയായിരുന്നു. മോഹിനിയാട്ടം കലാകാരിയാണ് മേതില്‍ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.