സുരേഷ് ​​ഗോപി ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ചു.നന്ദിയാൽ പാടുന്നു ദൈവമേ’എന്ന പാട്ടു പാടി സുരേഷ് ഗോപി.അന്ന് കിരീടം; ഇന്ന് സ്വർണക്കൊന്ത

Must Read

തൃശൂർ : തൃശൂർ ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ സന്ദർശനം നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി. പള്ളിയിലെത്തിയ സുരേഷ് ​ഗോപി മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ചു. മാതാവിനു നന്ദി പറഞ്ഞുകൊണ്ട് സുരേഷ് ഗോപി ആലപിച്ചത് അദ്ദേഹം തന്നെ പാടിയ ക്രിസ്തീയ ഭക്തി ഗാനം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാതാവിനെ കാണാൻ എത്തുമെന്ന് സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകൾ ഭാ​ഗ്യാസുരേഷിന്റെ കല്യാണത്തോടെ അനുബന്ധിച്ച് സുരേഷ് ഗോപി ദേവാലയത്തിൽ കിരീടം സമർപ്പിച്ചത് വിവാദമായിരുന്നു. കിരീടത്തിൽ ചെമ്പ് ആണെന്ന് ആരോപിച്ച് വലിയ സൈബർ ആക്രമണമാണുണ്ടായത്. തൻറെ വഴിപാടാണ് സമർപ്പിച്ചതെന്നും അത് തികച്ചും വ്യക്തിപരമാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപി മറുപടി നൽകിയത്.

‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ഗാനമാണ്, ലൂർദ് പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗര്‍ഭ ആരാധനാ കേന്ദ്രത്തിൽ വച്ച് സുരേഷ് ഗോപി പാടിയത്. മാർച്ചിൽ, സുരേഷ് ഗോപി തന്നെ പാടി യുട്യൂബിൽ റിലീസായ ഗാനമാണ് ഇത്.തിരഞ്ഞെടുപ്പ് വിജയത്തിനു നന്ദി അറിയിച്ചുകൊണ്ടാണ് ലൂര്‍ദ് മാതാ പള്ളിയിൽ സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയത്.

അന്ന് സ്വര്‍ണ കിരീടത്തിന്‍റെ തൂക്കം നോക്കണമെന്ന ആവശ്യം ഉയര്‍ന്നത് വിവാദമായിരുന്നു. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉല്‍പന്നങ്ങളില്‍ അല്ലെന്നും സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചതിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തിപരമായ നിര്‍വഹണത്തിന്‍റെ മുദ്രയാണ് അതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇടവക വികാരിയും ഭരണസമിതി അംഗങ്ങളും ചേർന്ന് സുരേഷ് ഗോപിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. അദ്ദേഹം പള്ളി വളപ്പിൽ പ്രവേശിച്ച് ലൂർദ് മാതാവിന് സ്വർണ ജപമാല ചാർത്താൻ വൈദികരോട് അനുമതി തേടി. സുരേഷ് ഗോപി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരൻ്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

സുരേഷ് ഗോപി മുരളി മന്ദിരത്തിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ചു. കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാലും അദ്ദേഹത്തെ അനുഗമിച്ചു. കഴിഞ്ഞ ജനുവരിയിൽ മകളുടെ വിവാഹത്തിന് തൊട്ടുമുമ്പ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സ്വർണ്ണ കിരീടം സമ്മാനിച്ചിരുന്നു. അദ്ദേഹം പള്ളിക്ക് സമർപ്പിച്ച കിരീടത്തിൻ്റെ കൃത്യമായ തൂക്കം ചോദിച്ചത് നിരവധി വിവാദങ്ങൾക്ക് കാരണമായിരുന്നു. തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ലൂർദ് പള്ളിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന കിരീടം സമ്മാനിക്കുമെനന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This