ഓർഡിനൻസുകളോട് സിപിഎം നിലപാട് മാറ്റിയോ?: വി.മുരളീധരൻ

Must Read

അഴിമതി വിരുദ്ധതിയിലെ സിപിഎമ്മിന്‍റെ കാപട്യം വെളിപ്പെടുത്തുന്നതാണ് ലോകായുക്ത ആക്ടിലെ ഭേദഗതി നീക്കമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അടിയന്തരഘട്ടത്തിൽ പോലും കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നതിനെ എതിർക്കുന്നവരാണ് സിപിഎം എം.പിമാരെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.  ഏകാധിപത്യത്തിൻ്റെ ലക്ഷണമാണ് ഓർഡിനൻസുകൾ എന്ന് വാദിച്ചവർ ലോകായുക്ത നിയമ ഭേദഗതി നിയമസഭയിൽ ചർച്ച ചെയ്യാത്തതെന്തെന്ന് മുരളീധരൻ ചോദിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വയം അഴിമതിക്കുഴിയില്‍ വീണപ്പോള്‍ ജനാധിപത്യസംരക്ഷകർ നിലപാട് മാറ്റിയോയെന്ന് വ്യക്തമാക്കണം. ലോകായുക്ത ഭേദഗതിയ്ക്ക് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്ന കോടിയേരിയുടെ ന്യായീകരണം പരിഹാസ്യമാണ്.
പിണറായി സർക്കാർ  തന്നെ നിയമിച്ച ലോകായുക്തയെ ഉപയോഗിച്ച് നരേന്ദ്രമോദി, സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തും എന്നു പറയുന്നതിൻ്റെ യുക്തി എന്താണെന്ന് മുരളീധരൻ ചോദിച്ചു.

ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കാനാണ് ലോകായുക്ത ഭേദഗതി എന്നൊക്കെ പറയാനുള്ള തൊലിക്കട്ടി ഈ രാജ്യത്ത് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മാത്രമേ ഉണ്ടാകൂ. സില്‍വര്‍ ലൈന്‍ ഹരിത പദ്ധതിയാണ് എന്ന് അവകാശപ്പെട്ടുന്നതിന് തുല്യമാണ് ലോകായുക്തഭേദഗതി ഭരണഘടനാ സംരക്ഷണത്തിന് എന്ന് പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചു.

ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ബിജെപി ഗവര്‍ണറുടെ മേല്‍സമ്മര്‍ദം ചെലുത്തുന്നു തുടങ്ങിയ പച്ചക്കള്ളങ്ങളാണ് കോടിയേരി തട്ടിവിടുന്നത്. ഗവര്‍ണര്‍ ബിജെപിയുടെ ശമ്പളക്കാരനല്ല. ശരിയായ തീരുമാനമെടുക്കാൻ അറിയും വിവേകവുമുള്ളയാളാണ് ഗവർണർ. അഴിമതിക്ക് ചൂട്ടുപിടിക്കുന്ന നിലപാട് ഗവർണർ സ്വീകരിക്കരുതെന്നാണ് ബിജെപിയുടെ അഭ്യർഥനയെന്നും വി.മുരളീധരൻ പറഞ്ഞു.

Latest News

ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു.മന്ത്രിമാര്‍ തമ്മിൽ പാര; സ്വീകരണം മാറ്റിവെച്ചു

തിരുവനതപുരം :ഒളിംപിക്‌സ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു .സ്വീകരണം കൊടുക്കാമെന്നു വിളിച്ച് വരുത്തി മുന്നറിയിപ്പില്ലാതെ പെട്ടന്ന് മാറ്റിവെച്ചു. സര്‍ക്കാര്‍ അറിയിച്ച് നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാൻ...

More Articles Like This