ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തി പി വി അന്‍വര്‍ എംഎല്‍എ. ഇതോടെ ഒരേക്കറിലേറെയുള്ള ഭൂമി ജപ്തി ചെയ്യാന്‍ ആക്സിസ് ബാങ്ക് ഒരുങ്ങുകയാണ്.
ഒരേക്കര്‍ നാല്‍പത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജപ്തി നടപടിയെക്കുറിച്ച് ആക്സിസ് ബാങ്ക് പത്രപ്പരസ്യവും നല്‍കി.
ഇതിനിടെ അന്‍വറിന്റെ ഭാര്യ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയില്‍ ഉള്ള ചീങ്കണിപ്പാലയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിര്‍മ്മിച്ച റോപ്വേയും ബോട്ട് ജെട്ടിയും പൊളിക്കുന്നത് തുടരുകയാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്‌സ്മാന്റെ നിര്‍ദ്ദേശാനുസരണം ആണ് നടപടി. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 1,47000 രൂപ ചെലവിട്ടാണ് ഈ പ്രവൃത്തി ചെയ്യുന്നത്. അനുമതിയില്ലാതെ നിര്‍മിച്ച റോപ് വേ 10 ദിവസത്തിനകം പൊളിച്ചു നീക്കാമെന്നാണ് പഞ്ചായത്തിന്റെ കണക്കുകൂട്ടല്‍.
എം എല്‍ എയുടെ കക്കാടംപൊയിലിലെ വിവാദമായ വാട്ടര്‍ തീം പാര്‍ക്കില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ആണ് ചീങ്കണ്ണിപ്പാലിയിലെ തടയണ. ഇതിന് കുറുകെ ആണ് മലകളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ച റോപ്വേ. നിലമ്പൂര്‍ സ്വദേശി എം.പി. വിനോദ് 2017 – ല്‍ നല്‍കിയ പരാതിയിലാണ് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്.