മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പുനഃസ്ഥാപിച്ചു

Must Read

മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പുനഃസ്ഥാപിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയ്ക്ക് വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതിയാണ് കേന്ദ്രം പുനഃസ്ഥാപിച്ചിരിക്കുന്നത്. രേഖകള്‍ കൃത്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.കഴിഞ്ഞ ക്രിസ്മസ് സമയത്താണ് വിദേശ ഫണ്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രേഖകള്‍ കൃത്യമാണെന്ന് കണ്ടെത്തിതിന് പിന്നാലെയാണ് അനുമതി നല്‍കിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര സര്‍ക്കാര്‍ ആരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് ലൈസന്‍സ് പുതുക്കാനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ ഡിസംബര്‍ 25ന് കേന്ദ്രം നിരസിച്ചു എന്നത് ശ്രദ്ധേയമാണ്അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു.

ക്രിസ്തുമസ് ദിനത്തില്‍, മദര്‍ തെരേസയുടെ ഇന്ത്യയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര മന്ത്രാലയം മരവിപ്പിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെട്ടുപോയെന്നും 22,000 രോഗികളുടേയും ജീവനക്കാരുടേയും ഭക്ഷണവും മരുന്നുകളും ഇതോടെ പ്രതിസന്ധിയിലാവുമെന്നുമായിരുന്നു മമതയുടെ പ്രതികരണം. നിയമം പരമപ്രധാനമാണെങ്കിലും മാനുഷിക പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാവാന്‍ പാടില്ലെന്നും മമത വ്യകതമാക്കിയിരുന്നു.

 

Latest News

ടൗണ്‍ പ്ലാനിങ്,പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോടെ എൻഒസി. ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകക്ക് കാരണം കര്‍ശന വ്യവസ്ഥകള്‍

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയായിരുന്നു !ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോട് കൂടിയുള്ള എന്‍ഒസി പെട്രോള്‍ പമ്പ്...

More Articles Like This