എം പി ഫണ്ട് ഏഴ് കോടി; കെ സുധാകരന്‍ വിനിയോഗിച്ചത് 2.58 കോടി രൂപ മാത്രം; ഒമ്പത് കോണ്‍ഗ്രസ് എംപിമാര്‍ ഏറെ പിന്നില്‍; എ എം ആരിഫ് ഒന്നാമത്

Must Read

തിരുവനന്തപുരം: എംപി ഫണ്ട് വിനിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അടക്കം ഒമ്പത് കോണ്‍ഗ്രസ് എംപിമാര്‍ ഏറെ പിന്നില്‍. ഇതിനകം ഏഴ് കോടി രൂപ വീതം അനുവദിച്ചെങ്കിലും 2.58 കോടി രൂപ മാത്രമാണ് സുധാകരന്‍ വിനിയോഗിച്ചത്.
പാലക്കാട് ജില്ലയിലെ രണ്ട് എംപിമാരും ഫണ്ട് വിനിയോഗത്തില്‍ ഏറെ പിന്നിലാണ്. വി. കെ ശ്രീകണ്ഠനാണ് ഏറ്റവും കുറവ് തുക വിനിയോഗിച്ചത്. 2.52 കോടി. രമ്യ ഹരിദാസ് 3.67, എം കെ രാഘവന്‍3.26 കോടി, ബെന്നി ബെഹനാന്‍ 3.67, ഡീന്‍ കുര്യാക്കോസ്4.03, കൊടിക്കുന്നില്‍ സുരേഷ്- 4.06, അടൂര്‍ പ്രകാശ്- 4.09, ഹൈബി ഈഡന്‍ 4.53 എന്നിവരാണ് ഏറ്റവും കുറഞ്ഞ തുക വിനിയോഗിച്ച മറ്റ് കോണ്‍ഗ്രസ് എം പിമാര്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില ഇനി ഫണ്ട് പൂര്‍ണമായും ചെലവഴിക്കുക എളുപ്പമല്ല. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ചത് എ എം ആരിഫാണ് ഏഴില്‍ 5.27 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി അദ്ദേഹം ചെലവഴിച്ചത് . പല പദ്ധതികളും ഇപ്പോഴും നടപടിക്രമങ്ങളിലാണ്, അതുകൂടി വന്നാല്‍ പരമാവധി തുക ചെലവഴിക്കാനാകും. പത്ത് സംസ്ഥാനത്ത് അനുവദിച്ച തുകമുഴുവനും പത്തിടത്ത് 90 ശതമാനവും ചെലവഴിച്ചതായി എസ് അജയകുമാറിന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം നല്‍കിയ വിവരാവകാശ രേഖയില്‍ പറഞ്ഞു.

 

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This