ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല; 18 കാരിയുടെ തല ചുമരില്‍ ഇടിച്ചു; ബോധരഹിതയായി പെണ്‍കുട്ടി നിലത്തു വീണപ്പോള്‍ മരിച്ചെന്നു കരുതി; യുവാവ് പിടിയില്‍

Must Read

മുംബൈ: 18 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ‘എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമായ ദീപക് മലാകറിനെ (20) പോലീസ് അറസ്റ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മര്‍ദനമേറ്റ പെണ്‍കുട്ടി മരിച്ചെന്നു കരുതി കടന്നുകളഞ്ഞ ബിഹാര്‍ സ്വദേശിയായ ദീപക്കിനെ ഗുജറാത്തിലെ സൂറത്തില്‍നിന്നാണു പിടികൂടിയത്. ഓഗസ്റ്റ് 11ന് ആയിരുന്നു സംഭവം. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ഇവരെ സമൂഹമാധ്യമം വഴിയാണ് ദീപക് പരിചയപ്പെട്ടത് സിനിമയില്‍ എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി ദീപക്കിനെ ഫെയ്‌സ്ബുക്കില്‍നിന്ന് അണ്‍ഫ്രണ്ട് ചെയ്തിരുന്നു. രണ്ടു മാസം മുന്‍പ്, ദീപക് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കാണുകയും മകളെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നു അറിയിക്കുകയും ചെയ്തു. ഇത് അംഗീകരിച്ച മാതാപിതാക്കള്‍ അവരുടെ ഫ്‌ലാറ്റില്‍ താമസിക്കാന്‍ അനുവദിച്ചു. ഇവിടെ താമസിക്കുന്ന വേളയിലാണു ദീപക് പെണ്‍കുട്ടിയുമായി ശാരീരിക അടുപ്പത്തിനു ശ്രമിച്ചത്.

തനിക്കു പഠനം പൂര്‍ത്തിയാക്കിയശേഷം ഹിന്ദി സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിനുശേഷം വിവാഹമാകാമെന്നും പെണ്‍കുട്ടി ഇയാളോടു പറഞ്ഞു. രോഷാകുലനായ ദീപക് പെണ്‍കുട്ടിയെ സുഹൃത്തിന്റെ ഫ്‌ലാറ്റിലേക്കു കൊണ്ടുപോയി. അവിടെവച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. തടഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ തല ചുമരില്‍ ഇടിച്ചു. കുഴഞ്ഞു വീഴുന്നതുവരെ തല ഇടിച്ചുകൊണ്ടിരുന്നു. ബോധരഹിതയായി പെണ്‍കുട്ടി നിലത്തു വീണപ്പോള്‍ മരിച്ചെന്നു കരുതി. ഉടന്‍ ഫ്‌ലാറ്റിനു പുറത്തു കടന്ന്, നഗരം വിട്ടു പോവുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഒരു മണിക്കൂറിനു ശേഷം ബോധം തെളിഞ്ഞപ്പോള്‍ പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ചു നിലവിളിച്ചു ബഹളം കേട്ട് അയല്‍ക്കാര്‍ എത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

 

 

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This