ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുന്നു; ഒരിക്കലും നടപ്പിലാക്കാനാവില്ല; മുസ്ലിം ലീഗ്

Must Read

മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍. വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അവരുടേതായ ആചാരങ്ങളും മതനിയമങ്ങളും വിശ്വാസങ്ങളുമുള്ള നാടാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരേ സിവില്‍ നിയമം എന്നത് പ്രായോഗികമല്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമോയെന്ന പ്രധാനമന്ത്രിയുടെ ഭയമാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഷയം എടുത്തിട്ടതിനു പിന്നില്‍. തെരഞ്ഞെടുപ്പിനായി ഒരു അജന്‍ഡ സെറ്റ് ചെയ്യുകയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി തന്റെ പെര്‍ഫോമന്‍സ് റെക്കോര്‍ഡ് മോശമായിരുന്നുവെന്ന് മോദിക്കറിയാം. അതുകൊണ്ട് ഒരു തുരുപ്പ് ചീട്ട് ഇറക്കിനോക്കുകയാണ്- ലീഗ് നേതാക്കള്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിപ്പിന്റെ പാതയിലാണ്. അതു പ്രധാനമന്ത്രി പ്രതീക്ഷിക്കാത്ത കാര്യമാണ്. പ്രതിപക്ഷത്തിന്റെ ഐക്യം പ്രധാനമന്ത്രിക്ക് അലോസരമുണ്ടാക്കുന്നുണ്ട്. മറ്റൊന്ന് കര്‍ണാടക തെരഞ്ഞെടുപ്പു ഫലമാണ്. വര്‍ഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കലും അടക്കം എല്ലാം ശ്രമിച്ചു നോക്കിയതാണ്, അവിടെ. മോദിയുടെ വ്യക്തിപ്രഭാവവും കര്‍ണാടകയില്‍ പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് മോദി ഏക സിവില്‍ കോഡ് എടുത്തിടുന്നത്.

ഇന്ത്യ കത്തിക്കാളുകയാണ്. മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത്? അതിലൊന്നും ഒരഭിപ്രായവും പറയാത്ത പ്രധാനമന്ത്രിയാണ് ഏക സിവില്‍ കോഡിനെക്കുറിച്ചു സംസാരിക്കുന്നത്. ലീഗ് എല്ലാക്കാലത്തും ഏക സിവില്‍ കോഡ് എന്ന ആശയത്തെ എതിര്‍ത്തിട്ടുണ്ട്. സമൂഹത്തിലെ ഒരുപാടാളുകള്‍ അതില്‍ ലിഗിനൊപ്പമുണ്ടാവും. ഏക സിവില്‍ കോഡ് ഒരു മുസ്ലിം വിഷയമേ അല്ല, മോദി ഇതിനെ അങ്ങനെയാണ് കാണുന്നതെങ്കിലും. ഇന്ത്യയിലെ മുഴുവന്‍ വൈവിധ്യങ്ങളെയും അപകടത്തിലാക്കുന്ന വിഷയമാണിത്.

ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. ഭരണഘടനാ വിരുദ്ധമായയ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ ആശയ വിനിയമം നടത്തുമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This