ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നതായി പരാതി. ഹരിയാനയിലെ ബിലാസ്പൂര്‍ സ്വദേശിയായ വഖില്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശിയാണെങ്കിലും ആള്‍വാറിലെ തിജാരയിലാണ് ഇയാളും കുടുംബവും താമസിച്ചിരുന്നത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ആക്രമണത്തിനും കൊലപാതകത്തിനും പിന്നില്‍ ബി.ജെ.പി നേതാവും അയാളുടെ ഗുണ്ടകളുമാണെന്നാണ് ആരോപണം. ബി.ജെ.പി നേതാവായ പുരുഷോത്തം സെയ്‌നിയും ഗുണ്ടകളും വഖീലിനെ കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോവുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നതെന്ന് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു മാസത്തിനിടെ രണ്ട് മുസ്ലിം യുവാവാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.