നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലാണെന്ന വെളിപ്പെടുത്തലുമായി പൾസർ സുനിയുടെ അമ്മ ശോഭന. ഹോട്ടലിൽ നടന്ന യോഗത്തില്‍ സിദ്ദിഖ് എന്നയാള്‍ പങ്കെടുത്തതായി സുനി തനിക്കു നല്‍കിയ കത്തില്‍ എഴുതിയിട്ടുണ്ട്.
എന്നാല്‍, ഇതു നടന്‍ സിദ്ദിഖ് ആണോ എന്നു തനിക്കറിയില്ലെന്നു ശോഭന പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നതു സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അതു പുറത്തുപറയാന്‍ തയാറാവുന്നില്ലെന്നും ജയിലില്‍ വച്ചു കണ്ടപ്പോള്‍ സുനി പറഞ്ഞതായി അമ്മ വ്യക്‌തമാക്കി.
അതെ സമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് രണ്ടാം ദിനവും ചോദ്യം ചെയ്യൽ തുടങ്ങി.
ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്യലിനു ദിലീപ് വിധേയനാക്കിയിരുന്നു.
അഞ്ച് പൊലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്. എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ ആണ് മൊഴി എടുക്കൽ.
ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്‍റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.