ദിലീപ് വീണ്ടും കുടുങ്ങി ! നടനെതിരെ ഗുരുതരമായ കേസ്; അറസ്റ്റിലേക്ക്

Must Read

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവ് .നടൻ ദിലീപ് വീണ്ടും അറസ്റ്റിലാകാൻ സാധ്യത അന്വോഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗുഡാലോചന നടത്തി എന്ന ഗുരുതര കേസാണ് ദിലീപിനെതിരെ ഉയർന്നു വന്നിരിക്കുന്നത് .അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിന് എതിരെ കേസ് എടുത്തു . നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. പുറത്ത് വന്ന ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യൽ. കേസിലെ പ്രതികളായ ദിലീപിനെയും പൾസർ സുനിയേയും വിജീഷുനെയുമാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.തീരുമാനത്തിന് പിന്നാലെ, ജയിലിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഉടൻ തന്നെ കോടതിയിൽ അപേക്ഷ നൽകാനാണ് തീരുമാനം. അതേസമയം, നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിൻറെ കൈവശം ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ അന്വേഷണം ഊർജിതമാക്കാനാണ് തീരുമാനം.. ശബ്ദ രേഖ തെളിയിക്കാന്‍ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റേയും സഹോദരന്റയും ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടതിന് തെളിവുകൾ പുറത്ത് വന്നിരുന്നു .പ്രമുഖ ചാനൽ ആയ റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇത് പുറത്ത് വിട്ടത്. ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐവിയുടെയും ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമായിരുന്നു. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.

‘അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്’വിഐപി: ‘കോപ്പന്‍മാര്‍ ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ’ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: ‘ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും’. എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു .

ദിലീപിന്റെ സഹോദരന്‍ അനൂപും വിഐപിയും തമ്മിലുള്ള സംഭാഷണവും പുറത്ത് വന്നിരുന്നു ‘നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോള്‍ ചെയ്തതിന്റെ ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങള്‍.

ദിലീപ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ടെലിവിഷന്‍ സ്‌ക്രീനില്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ പോസ് ചെയ്ത് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു.നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

കേസിന്റെ അന്വേഷണം കൊച്ചിയിലെ ഒരു റെക്കോർഡിംഗ് സ്റ്റുഡിയോ കേന്ദ്രീകരിച്ചും നടത്താനാണ് പുതിയ നീക്കം. ഇത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ്. അതേസമയം , കേസിലെ അന്വേഷണം റിപ്പോർട്ട് 20 – ന് മുമ്പ് കൈമാറാനാണ് വിചാരണ കോടതിയുടെ നിർദ്ദേശം. അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തിൽ കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

Latest News

എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി ഓം ബിർല. ഇൻഡ്യ’യുടെ സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് അരയും തലയും മുറുക്കി പ്രതിപക്ഷം, ചരിത്രത്തിൽ ആദ്യം

ന്യുഡൽഹി : ചരിത്രത്തിൽ ആദ്യമായി ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല ഉടൻ നാമനിർദേശ പത്രിക നൽകും. ബിജെപി തീരുമാനം സഖ്യകക്ഷികളെ...

More Articles Like This