മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു

Must Read

ദില്ലി: സുപ്രീംകോടതിയില്‍ മലയാളി തിളക്കവുമായി കെ വി വിശ്വനാഥന്‍.മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. കൊളീജീയം ശുപാർശ നൽകി മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരെയും കേന്ദ്രം ജഡ്ജിമാരായി നിയമിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരമോന്നത കോടതിയിൽ വീണ്ടും മലയാളിത്തിളക്കം. ജസ്റ്റിസ് കെ.വി വിശ്വനാഥനൊപ്പം ഛത്തീസ്ജഡ് സ്വദേശിയായ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും ഇന്ന് സ്ഥാനമേറ്റു. ചൊവ്വാഴ്ചയാണ് ഇരുവരെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ നൽകിയത്. പുതിയ നിയമമന്ത്രിയായി അർജ്ജുൻ റാം മേഘ് വാളിന നിയമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ശുപാർശ അംഗീകരിച്ചതായുള്ള വിഞ്ജാപനമിറങ്ങുന്നത്. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം വീണ്ടും പൂർണ്ണ അംഗസഖ്യയായ 34-ല്‍ എത്തി. സുപ്രീംകോടതി അഭിഭാഷകരിൽ നിന്ന് നേരിട്ടാണ് കെ വി വിശ്വനാഥനെ ജഡ്ജി സ്ഥാനത്തേക്ക് ഉയർത്തുന്നത്. 2031 മേയ് 25 വരെയാണ് കാലാവധി. ജസ്റ്റിസ് ജെ ബി പര്‍ദിവാല 2030 ഓഗസ്റ്റ് 11-ന് വിരമിക്കുമ്പോൾ കെ വി വിശ്വനാഥൻ ചീഫ് ജസ്റ്റിസ് പദവിയിൽ എത്തും.

ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ശേഷം ഈ സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്ത മലയാളിയാകും കെ വി വിശ്വനാഥൻ. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലേക്കുയരുന്ന നാലാം വ്യക്തിയെന്ന പ്രത്യേകതയും ജസ്റ്റിസ് കെ വി വിശ്വനാഥനെ തേടി എത്തും. പാലക്കാട് കൽപാത്തി സ്വദേശിയാണ് കെ വി വിശ്വനാഥൻ. 35 വർഷമായി സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന കെ വി വിശ്വനാഥൻ ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിനെതിരെ അമിക്കസ് ക്യൂറി എന്ന നിലയ്ക്ക് അടുത്തിടെ റിപ്പോർട്ട് നല്‍കിയിരുന്നു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This