പട്‌ന:ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ അലപുര്‍ ഗ്രാമത്തില്‍ ലഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്ത നവവധുവിനെ ഭര്‍തൃവീട്ടുകാര്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് ആരോപണം. ഡോ. മുകേഷ് കുമാര്‍ എന്നയാളുടെ ഭാര്യ നിഷയാണ് മരിച്ചത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഈ വര്‍ഷം ഫെബ്രുവരി 28നായിരുന്നു മുകേഷും നിഷയും തമ്മിലുള്ള വിവാഹം. കുറച്ചു നാളുകള്‍ക്കു ശേഷം മുകേഷിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നിഷയ്ക്ക് മനസ്സിലായി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നിരവധി തവണ വഴക്കുണ്ടായതായാണ് വിവരം.
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ചും വഴക്കിനെക്കുറിച്ചും നിഷ സ്വന്തം വീട്ടുകാരോട് പറഞ്ഞിരുന്നു. മകളുടെ മരണവിവരം പുറത്തു വന്നതിനു പിന്നാലെ ഭര്‍തൃവീട്ടുകാരാണ് ഇതിനു പിന്നിലെന്ന് നിഷയുടെ കുടുംബം ആരോപിച്ചു.