നിപ; കോഴിക്കോട് ജില്ലയിൽ ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ക്ലാസുകൾ ഓൺലൈനായി മാത്രം

Must Read

കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കും. ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂരില്‍ നിപ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ചെറുവണ്ണൂര്‍ കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. 1080 പേര്‍ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരില്‍ 327 ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത് 175 പേരാണ്. ഇവരില്‍ 122 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്കപട്ടികയില്‍ മലപ്പുറം ( 22) കണ്ണൂര്‍ (3) വയനാട് (1) തൃശൂര്‍ (3) സ്വദേശികളുമുണ്ട്.

 

Latest News

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം! കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം.4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്!!

തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലകളിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം . ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ...

More Articles Like This