തിരുവനന്തപുരം: നിപ സംശയത്തില്‍ തിരുവനന്തപുരത്തും വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍. സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കുകയായിരുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കടുത്ത പനിയെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. ശരീരസ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം വന്നശേഷം മാത്രമേ സ്ഥിരീകരണമുണ്ടാവൂ.