നിര്‍മല കോളേജില്‍ നിസ്കാര മുറിക്കായി മുറവിളി ! ക്രിസ്ത്യൻ സ്ഥാപനങ്ങൾ വരുതിയിലാക്കാൻ ശ്രമം ! രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും 72 വർഷത്തെ ചരിത്രത്തിൽ ആദ്യം !നിസ്കാര മുറി അനുവദിക്കാനാകില്ലെന്ന് നിർമ്മല കോളേജ് പ്രിൻസിപ്പൽ

Must Read

കൊച്ചി: ക്രിസ്ത്യൻ സ്ഥാപനങ്ങൾ വരുതിയിലാക്കാൻ ശ്രമമെന്ന് ആരോപണം .നിർമ്മലാ കോളേജിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി നിസ്‌കാര മുറി അനുവദിക്കണമെന്ന് ആവശ്യം.അതിനായി പ്രാകൃത താരത്തിലുള്ള സമരവും .എന്നാൽ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് മാനേജ്‌മെന്റ്. കഴിഞ്ഞ 72 വർഷത്തിനിടയിൽ ഇത്തരത്തിലൊരു ആവശ്യം വിദ്യാർത്ഥികൾ ഉയർത്തിയിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും പ്രിൻസിപ്പൽ ഡോ. കെവിൻ കെ കുര്യാക്കോസ് പറഞ്ഞു. നിർമ്മല കോളേജിന്റെ തീരുമാനത്തെ പൊതുസമൂഹവും അംഗീകരിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് പിന്തുണ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ജൂലൈ 26 വെള്ളിയാഴ്ച കോളേജിൽ ഒരു പ്രത്യേക വിഭാഗം വിദ്യാർത്ഥികൾ നിസ്‌കാരം നടത്താൻ പ്രത്യേക മുറി വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നൽകി. 72 വർഷത്തിലേറെയായി കോളേജ് കൈക്കൊണ്ട അതേ നിലപാടാണ് ഈ നിവേദനത്തിലും സ്വീകരിച്ചത്. പ്രസ്തുത ആവശ്യം അനുവദിക്കില്ല എന്ന നിലപാടിൽ മാനേജ്‌മെന്റ് അടിയുറച്ചുനിൽക്കുന്നു. സമൂഹവും ഈ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ് കോളേജിന്റെ നിലപാടിനെ പിന്തുണച്ചതെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു .തെറ്റായ പ്രചരണങ്ങളിലൂടെ മത സ്പർധ ഉണ്ടാക്കുന്ന നടപടികൾ ഒഴിവാക്കണം.

കോളേജിന് 20 മീറ്റർ ദൂരത്തിൽ മോസ്‌ക് സ്ഥിതി ചെയ്യുന്നുണ്ട്. അവിടേക്ക് നിസ്‌കാരത്തിനായി പോകുന്നതിൽ വിദ്യാർത്ഥികൾക്ക് വിലക്കില്ലെന്നും ഒരു മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ഈ വിഷയത്തിൽ വിദ്യാർത്ഥികളുമായി ചർച്ചയില്ല. സമരം നടത്തിയവർക്കെതിരായ അച്ചടക്ക നടപടികൾ കോളേജിന്റെ വിവിധ സമിതികൾ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൈക്കൊളളുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. കോളേജിന്റെ മൂല്യങ്ങൾക്ക് വിള്ളലുണ്ടായി എന്നതാണ് വേദനിപ്പിക്കുന്ന കാര്യമെന്ന് മാനേജറും പറഞ്ഞു.കഴിഞ്ഞ ദിവസം കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് ഒരു വിഭാഗം വിദ്യാർത്ഥികൾ ചില വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം വിവാദമായിരുന്നു. തുടർന്നാണ് ഇന്ന് മാനേജ്‌മെന്റ് യോഗം ചേർന്ന് നിലപാട് വ്യക്തമാക്കിയത്.

72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉയർന്നിട്ടില്ല എന്നും ഇത്രയും കാലം പുലർത്തിപ്പോന്ന നിലപാടു തന്നെ കോളജ് തുടരുമെന്നും മാനേജ്‌മന്റ് . വിദ്യാർഥികൾ പെട്ടെന്നുള്ള ഒരു പ്രതികരണമായാവാം പ്രതിഷേധിച്ചത്. കുട്ടികൾക്കെതിരായ അച്ചടക്ക നടപടികൾ ആലോചിക്കാനുള്ള സമയമല്ല ഇത്. കുട്ടികൾ നിർമലയിലെ കുട്ടികളാണ്. അവരെ തെറ്റുകൾ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം വിവാദമായതോടെ നിസ്ക്കര മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍ രംഗത്ത് വന്നു . മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തി. കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു. പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This